Connect with us

സംവിധായകന്‍ സതീഷ് കൗശികിന്റെ തന്റെ ഭര്‍ത്താവ് കൊ ലപ്പെടുത്തിയത്; പൊലീസ് കമ്മിഷണര്‍ക്ക് പരാതിയുമായി സ്ത്രീ

Bollywood

സംവിധായകന്‍ സതീഷ് കൗശികിന്റെ തന്റെ ഭര്‍ത്താവ് കൊ ലപ്പെടുത്തിയത്; പൊലീസ് കമ്മിഷണര്‍ക്ക് പരാതിയുമായി സ്ത്രീ

സംവിധായകന്‍ സതീഷ് കൗശികിന്റെ തന്റെ ഭര്‍ത്താവ് കൊ ലപ്പെടുത്തിയത്; പൊലീസ് കമ്മിഷണര്‍ക്ക് പരാതിയുമായി സ്ത്രീ

അടുത്തിടെയായിരുന്നു ബോളിവുഡിനെ കണ്ണീരിലാഴ്ത്തി നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക്(66) വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു സ്ത്രീ തന്റെ ഭര്‍ത്താവാണ് സതീഷ് കൗശികിനെ കൊ ലപ്പെടുത്തിയതെന്ന പരാതിയുമായി എത്തിയിരിക്കുകയാണ്.

സതീഷ് കൗശിക് നല്‍കിയ 15 കോടി രൂപ തിരിച്ചു ചോദിച്ചതിനാണ് ഭര്‍ത്താവ് നടനെ കൊ ന്നത് എന്നാണ് പരാതിക്കാരിയായ സ്ത്രീ പറയുന്നത്. സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് ഗുളികകള്‍ നല്‍കി കൊ ലപ്പെടുത്തുകയായിരുന്നുവെന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഭാര്യ പരാതിയില്‍ പറയുന്നത്.

ദില്ലി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സതീഷ് കൗശിക് അവസാനമായി പങ്കെടുത്ത സ്വകാര്യ പാര്‍ട്ടി നടന്ന ഫാം ഹൗസില്‍ നിന്ന് പൊലീസ് ചില മെഡിസിനുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് കരുതിക്കൂട്ടിയുള്ള കൊ ലപാതകം ആയിരുന്നു എന്നാണ് പരാതിക്കാരിയായ സ്ത്രീ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 23ന് കൗശിക് തന്റെ വീട് സന്ദര്‍ശിക്കുകയും നേരത്തെ നല്‍കിയ 15 കോടി തിരിച്ചുവേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സതീഷ് കൗശികും ഭര്‍ത്താവും തര്‍ക്കിച്ചതിന് താന്‍ സാക്ഷിയാണ്. ദുബായില്‍ കൗശിക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോയും പൊലീസിന് നല്‍കി.

മാത്രമല്ല, അന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകനും ഉണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. പണം വൈകാതെ തിരിച്ചുനല്‍കാം എന്ന് തന്റെ ഭര്‍ത്താവ് കൗശികിനോട് പറഞ്ഞിരുന്നതായും സ്ത്രീ പൊലീസിനെ അറിയിച്ചു. താന്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊവിഡ് കാലത്ത് പണം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവന്നാണ് പറഞ്ഞത്. സതീഷ് കൗശിക്കിനെ ഒഴിവാക്കാന്‍ പോകുകയാണ് എന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പൊലീസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

More in Bollywood

Trending

Recent

To Top