കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ച് നടന്‍ നീരജ് മാധവ്. നാല് വര്‍ഷം മുമ്പ് ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതില്‍ താന്‍ ഖേദിക്കുന്നുവെന്ന് നീരജ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെപറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതില്‍ ലജ്ജിക്കുന്നുവെന്നും നടന്‍ കുറിച്ചു. ഡോക്യുമെന്ററി മലയാളികളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനെ ധീരജ് പ്രശംസിക്കുകയും ചെയ്തു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
”4 വര്‍ഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതില്‍ ഖേദിക്കുന്നു. നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ പറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതില്‍ ലജ്ജിക്കുന്നു. പ്രതികരിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നോ എന്നറിയില്ല.
ഈ വൈകിയ വേളയിലും ബ്രഹ്മപുരത്തിന്റെ യഥാര്‍ഥ ഭീകരത കാട്ടിത്തരുന്ന ഈ ഡോക്യുമെന്ററി നമ്മള്‍ മലയാളികള്‍ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടതാണ്. ഇത് നമ്മളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനും സംഘത്തിനും ഒരു വലിയ സല്യൂട്ട്.”–നീരജ് മാധവ് പറയുന്നു.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...