എനിക്കൊരു ഡ്യുയറ്റ് പാടി ഹീറോ ആകാന്‍ കഴിയുമായിരുന്നുല്ല, 75 സിനിമകളില്‍ വില്ലനായ എന്നെ ഹീറോ ആക്കിയത് മമ്മൂട്ടി: സത്യരാജ്
വില്ലനായി മാത്രം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തന്നെ നായകനാക്കിയത് മമ്മൂട്ടിയെന്ന് തെന്നിന്ത്യന്‍ താരം സത്യരാജ്. നടനായും സംവിധായകനായും നിര്‍മ്മാതാവും അരങ്ങുതകര്‍ത്ത സത്യരാജ് മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ വിവിധ ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
75 ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച ശേഷമാണ് താന്‍ നായകനാകുന്നതെന്ന് സത്യരാജ് പറയുന്നു. ഒരു ഡ്യുയറ്റ് പാടി ഹീറോ ആകാന്‍ പോലും കഴിയാതിരുന്ന തന്നെ ഹീറോ ആക്കിയത് മമ്മൂട്ടി ആണെന്നും സത്യരാജ് തുറന്നു പറഞ്ഞു. പൂവിന് പുതിയ പൂന്തെന്നല്‍, വാര്‍ത്ത, ആവനാഴി തുടങ്ങി മമ്മൂട്ടി അഭിനയിച്ച പല പടങ്ങളുടെയും റീമേക്കുകളില്‍ താന്‍ നായകനായെന്നും അതിനാല്‍ മമ്മൂട്ടിയോട് തന്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നും സത്യരാജ് പറഞ്ഞു.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം പേരന്‍പിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സത്യരാജിന്റെ പ്രതികരണം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...