“ഇവനൊരു സൂപ്പര്‍റായാൽ നമ്മൾ രക്ഷപെട്ടില്ലേ സത്യാ …! ” മോഹന്‍ലാലിനെ ചൂണ്ടി പ്രിയദർശൻ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു !! പക്ഷെ, സംഭവിച്ചത്…….
മോഹൻലാലിൻറെ അഭിനയ ജീവിതത്തില്‍ വലിയ ഹിറ്റായ നിരവധി സിനിമകളുടെ അമരക്കാരാണ് പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും. വില്ലനും സഹനടനുമെല്ലാമായിരുന്ന മോഹൻലാൽ എന്ന നടനിലെ വലിയ സാധ്യതകളെ മലയാള സിനിമ ദര്‍ശിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്‍റെയും സിനിമകളിലൂടെയാണ്. എണ്‍പതുകളുടെ പകുതിയില്‍ പ്രിയദര്‍ശന്‍റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകളിലെല്ലാം നായകന്‍ മോഹന്‍ലാലായിരുന്നു. അന്ന് ,മോഹൻലാൽ താരപദവിയിലേക്ക് ഉയര്‍ന്നിട്ടില്ല.
1986ലാണ് മോഹന്‍ലാലിനെ ഒരു സൂപ്പര്‍സ്റ്റാർ പട്ടത്തിലേക്ക് അവരോധിച്ച ‘രാജാവിന്‍റെ മകൻ’ എന്ന സിനിമ പിറക്കുന്നത്‍. എന്നാൽ, രാജാവിന്‍റെ മകൻ റിലീസ് ചെയ്യുന്നതിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും താമസിക്കുന്ന മദ്രാസിലെ വുഡ്‌ലാൻഡ് ഹോട്ടലില് വെച്ച് ലാലിന്‍റെ തോളില്‍കൈയിട്ട് പ്രിയന്‍ സത്യനോട് പറഞ്ഞു ”ഇവനൊരു സൂപ്പര് സ്റ്റാറായാല്‍ നമ്മള്‍ രക്ഷപ്പെട്ടില്ലേ, സത്യാ.. ‘ പിന്നെ, ഡേറ്റൊന്നും പ്രശ്നമില്ലല്ലോ. എപ്പോ വേണമെങ്കിലും നമുക്ക് സൂപ്പർസ്റ്റാറിനെ വെച്ച് സിനിമ ചെയ്യാം”.
പ്രിയദര്‍ശന്‍റെ പ്രാത്ഥന ദൈവം കേട്ടു, രാജാവിന്‍റെ മകന് ശേഷം മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍ തിരിഞ്ഞത് മോഹന്‍ലാലിലേക്കായിരുന്നു .ലാലിനെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ സംവിധായകരും എഴുത്തുകാരും മത്സരിച്ചു. വലിയ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സൗഹൃദവലയത്തിനു നടുവിലായി മോഹൻലാൽ. ഒടുവില്‍ ലാലിനെ കാത്ത് പ്രിയനും സത്യൻ അന്തിക്കാടിനും ‘ക്യൂ’ നില്‍ക്കേണ്ട അവസ്ഥ വന്നപ്പോഴായിരുന്നു പ്രിയദര്‍ശന് ആദ്യ തമിഴ് ചിത്രമായ ‘ചിന്നമണി കുയിലേ’ ഒരുക്കിയതും സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ് ‘ ഒരുക്കിയതും.
സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന നിരവധി ചോദ്യങ്ങളുണ്ട്. വിവാഹമായില്ലേ?, കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി… കുഞ്ഞുങ്ങള്‍ ആയില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങള്‍....
മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ്...