Bollywood
സംവിധായകന് സതീഷ് കൗശികിന്റെ മരണം; ഫാം ഹൗസില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി പോലീസ്
സംവിധായകന് സതീഷ് കൗശികിന്റെ മരണം; ഫാം ഹൗസില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി പോലീസ്
നടനും സംവിധായകനുമായിരുന്ന സതീഷ് കൗശിക് ഹൃദയാഘാതം മൂലം മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഫാം ഹൗസില്‍ നിന്ന് ഡല്‍ഹി പൊലീസ് ചില മരുന്നുകള്‍ കണ്ടെടുത്തതായി അറിയിച്ച് അധികൃതര്‍.
വ്യാഴാഴ്ച പുലര്‍ച്ച ഗുരുഗ്രാം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കൗശിക് (66) മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അടുത്ത സുഹൃത്തായ ബോളിവുഡ് നടന് അനുപം ഖേര്‍ ആണ് അറിയിച്ചത്. എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പ്രതീക്ഷിച്ചില്ല.
നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ് എന്നും അനുപം ഖേര്‍ എഴുതുന്നു. സതീഷ് കൗശികിന് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നുഗുരുഗ്രാമില് ഒരാളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സതീഷ് കൗശികിന്റെ ആരോഗ്യാവസ്ഥ മോശമായത്. കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് സതീഷ് കൗശിക് ജനിച്ചത്. ബോളിവുഡില്‍ ചുവടുറപ്പിക്കുന്നതിന് മുമ്ബ് കൗശിക് ഒരു നാടക കലാകാരനായിരുന്നു. മിസ്റ്റര്‍ ഇന്ത്യ (1987), ജാനേ ഭി ദോ യാരോണ്‍ (1983), സാജന് ചലേ സസുരാല്‍ (1996), ബഡേ മിയാന്‍ ചോട്ടെ മിയാന്‍ (1998), ഉഡ്താ പഞ്ചാബ് (2016), സൂര്‍മ (2018) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.
2022ല്‍ ആമസോണ്‍ ്രൈപം വീഡിയോയില്‍ റിലീസ് ചെയ്ത ഋഷി കപൂറിന്റെ അവസാന ചിത്രമായ ശര്‍മ്മാജി നംകീനിലും അദ്ദേഹം അഭിനയിച്ചു. 1990ല്‍ രാം ലഖനും 1997ല്‍ സാജന് ചലെ സസുറലിനും മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഇദ്ദേഹം നേടി.
