Connect with us

മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് എത്രയെന്നോ!?; ചിത്രം ഒടിടിയിലേയ്ക്ക്!!

Box Office Collections

മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് എത്രയെന്നോ!?; ചിത്രം ഒടിടിയിലേയ്ക്ക്!!

മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് എത്രയെന്നോ!?; ചിത്രം ഒടിടിയിലേയ്ക്ക്!!

റിലീസായ ദിവസം മുതല്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രമായിരുന്നു രോമാഞ്ചം. ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് എന്ന വിശേഷണവും സ്വന്തമാക്കി കഴിഞ്ഞു. ചിത്രം തിയേറ്ററില്‍ പോയി ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ രോമാഞ്ചം ഫാന്‍സിന് കൂടുതല്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.

ചിത്രം ഒടിടിയിലേയ്ക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൂന്ന് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഒരു മാസം കൊണ്ട് നേടിയത് 62 കോടി രൂപയാണ്.

‘എലോണ്‍’, ‘ക്രിസ്റ്റഫര്‍’ എന്നീ മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് 62 കോടി രൂപയാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവരാണ് രോമാഞ്ചത്തിന്റെ താരങ്ങള്‍. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

More in Box Office Collections

Trending

Recent

To Top