News
രാജ്യാന്തര ചലച്ചിത്രമേളയില്‍ മ്യൂസിക് ബാന്‍ഡിനൊപ്പം ചുവടുവെച്ച് ശശി തരൂര്‍
രാജ്യാന്തര ചലച്ചിത്രമേളയില്‍ മ്യൂസിക് ബാന്‍ഡിനൊപ്പം ചുവടുവെച്ച് ശശി തരൂര്‍
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര പ്രദര്‍ശനം കാണാന്‍ ശശി തരൂരും എത്തി. രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ബാന്‍ഡിനൊപ്പം ശശി തരൂരും ചുവട് വച്ചു.
തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെര്ഷന് ഒരുക്കിയാണ് ടാഗോര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികള്‍ക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ അതുല്‍ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാന്‍ ശശി തരൂര്‍ എം പിയും എത്തി.
അതേസമയം നാല് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 64 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ നെയ്ബര്‍ അഡോള്‍ഫ് ഇന്ന് പ്രദര്‍ശിപ്പിക്കും. 5 മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന്. ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദര്‍ശനവും ഇന്ന്.
അമേരിക്കന്‍ ചലച്ചിത്രപ്രതിഭ പോള്‍ ഷ്രെയ്ഡര്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ‘മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്റ്റേഴ്സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡര്‍ പാക്കേജിന് തുടക്കമാകുന്നത്.ഏരീസ് പ്ലക്സില്‍ രാവിലെ രാവിലെ 11.30 നാണ് പ്രദര്‍ശനം.
തുടര്‍ന്ന് കൈരളി തീയറ്ററില്‍ മാനസിക പ്രേശ്നങ്ങളാല്‍ കലുഷിതമായ ഒരു യുദ്ധഭടന്റെ ജീവിതം പ്രമേയമാക്കിയ ടാക്സി െ്രെഡവര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഷ്രെയ്ഡരുടെ സിനിമാ ജീവിതത്തിലെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് അഞ്ചു ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് റീഫോംഡ് ,മാസ്റ്റര്‍ ഗാര്‍ഡിനര്‍ ,ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് െ്രെകസ്റ്റ് എന്നീ ചിത്രങ്ങളും വിവിധ ദിനങ്ങളില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
