Malayalam Breaking News
സർക്കാരും വിവാദത്തിൽ – രാഷ്ട്രീയ ഇടപെടൽ ആ സീനുകൾ വെട്ടി മാറ്റി … വിജയ് അനുഭവിക്കുമെന്ന് രാഷ്ട്രീയ നേതാക്കൾ
സർക്കാരും വിവാദത്തിൽ – രാഷ്ട്രീയ ഇടപെടൽ ആ സീനുകൾ വെട്ടി മാറ്റി … വിജയ് അനുഭവിക്കുമെന്ന് രാഷ്ട്രീയ നേതാക്കൾ
സർക്കാരും വിവാദത്തിൽ – രാഷ്ട്രീയ ഇടപെടൽ ആ സീനുകൾ വെട്ടി മാറ്റി … വിജയ് അനുഭവിക്കുമെന്ന് രാഷ്ട്രീയ നേതാക്കൾ
സര്‍ക്കാരും വിവാദത്തില്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നുവെന്ന പേരില്‍ ബിജെപി തമിഴ്‌നാട് ഘടകമായിരുന്നു വിജയ്ക്കും മെര്‍സലിനുമെതിരെ വന്നതെങ്കില്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നു തന്നെയാണ്. ചിത്രത്തിലെ ചില രാഷ്ര്ടീയ രംഗങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അതിനു തയ്യാറാകുന്നില്ലെങ്കില്‍ വിജയ്ക്ക് വ്യക്തിപരമായി തിരിച്ചടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാട് സര്‍ക്കരില്‍ കാബിനറ്റ് മന്ത്രിയായ കടമ്പൂര്‍ രാജുവാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ന്യൂസ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് വകുപ്പ് കൈകാര്യം ചെയ്യുന്ന രാജു ആവശ്യപ്പെടുന്നത് വിവാദപരമായ എല്ലാ രംഗങ്ങളും ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ്. രാഷ്ര്ടീയ താത്പര്യമാര്‍ത്ഥമുള്ള ചില രംഗങ്ങള്‍ ചിത്ത്രില്‍ ഉണ്ടെന്നും ഇത് മാറ്റണമെന്നുമാണ് ഈ വിഷയം സംസാരിക്കുമ്പോള്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ അത് വിജയ്‌യുടെ വളര്‍ച്ചയ്ക്ക് നല്ലതായിരിക്കില്ലെന്നും രാജു ഭീഷണി മുഴക്കുന്നു. അതിനാല്‍ വിവാദരംഗങ്ങള്‍ ഒഴിവാക്കുന്നത് തന്നെയായിരിക്കും എല്ലാവര്‍ക്കും നല്ലതെന്നും അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി രാജു പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യ്ത് തുടര്‍നടപടികളെക്കുറിച്ച് തീരുമാനം എടുക്കുമെന്നും കടമ്പൂര്‍ രാജു പറയുന്നു.
സര്‍ക്കാര്‍ സിനിമയില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രത്തിന് അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന സംസാരം ശക്തമാണ്. ഇതാണ് രാജുവിനെ പ്രകോപിപ്പിക്കുന്നതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡിഎംകെയുമായി ബന്ധമുള്ള സണ്‍ പിക്‌ചേഴ്‌സ് ആണ് സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്നതെന്നതും എ ഐ എം ഡി എം കെ യുടെ നേതാവായ രാജുവിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു. ജയലളിതയുടെ അടുത്ത അനുയായിരുന്നു കോവില്‍പ്പെട്ടി മണ്ഡലത്തില്‍ നിന്നുള്ള രാജു. ജയലളിത തന്റെ മന്ത്രി സഭയില്‍ രാജുവിന് സ്ഥാനം കൊടുത്തിരുന്നു. പിന്നീട് ജയലളിതയുടെ മരണശേഷം ശശികല പക്ഷത്തായിരുന്നു രാജു നിലയുറപ്പിച്ചത്. പനീര്‍സെല്‍വം മാറി പളനി സാമി മുഖ്യമന്ത്രിയായതോടെയാണ് രാജു വീണ്ടും മന്ത്രി സഭയില്‍ എത്തുന്നത്.
മെര്‍സല്‍ ഇറങ്ങിയപ്പോഴും വിജയ്ക്ക് നേരെ വ്യക്തപരമായി തന്നെ ഇത്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും വന്നിരുന്നു. ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം എന്നിവയെയൊക്കെ സിനിമയില്‍ വിമര്‍ശിച്ചതാണ് ബിജെപിയെ വിജയ്‌ക്കെതിരേ തിരിച്ചത്. വിജയ് ഒരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെതിരേ സംസാരിക്കുന്നതെന്നുവരെ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
