41 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഉടൻ പുറത്തു വിടുമെന്ന് സരിത നായർ !! പേടിയോടെ നേതാക്കൾ… സിനിമയിൽ നിന്നുള്ളവരും കുടുങ്ങുമോ ?!
സോളാര്‍ കേസില്‍ വലിയ നേതാക്കൾക്കുള്ള പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത.എസ്.നായര്‍ ഉടൻ തന്നെ പുറത്തുവിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു.
പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും നേതാക്കൾ നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു.
ചിലർ തങ്ങളുടെ ഉന്നതമായ സ്ഥാനം ഉപയോഗിച്ച് ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് നേതാക്കളുടെ ഔദ്യോഗിക വസതിയിൽ വെച്ചാണെന്നും സരിത പറയുന്നു. ഒരു നേതാവ് നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. മറ്റൊരു നേതാവ് ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. – ഇങ്ങനെ പോകുന്നു സരിതയുടെ പുതിയ വെളിപ്പെടുത്തൽ.
സിനിമയിൽ നിന്നുള്ളവരും ഈ വിഡിയോയിൽ ഉണ്ടാകുമെന്ന് പല പ്രചാരണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതിനെകുറിച്ച് ഒരു വാക്ക് പോലും സരിത പറഞ്ഞിട്ടില്ല. മറ്റാരോ ഈ വർത്തയോടൊപ്പം പടച്ചു വിറ്റ വ്യാജ വാർത്തയാണിതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...