Connect with us

രഞ്ജിനി സരിത നായരുടെ കട്ട ഫാൻ, കാരണമിതൊക്കെ… ബിഗ്‌ബോസിൽ സരിത ഇക്കുറി ഉറപ്പായും വേണമെന്ന്!

Malayalam Breaking News

രഞ്ജിനി സരിത നായരുടെ കട്ട ഫാൻ, കാരണമിതൊക്കെ… ബിഗ്‌ബോസിൽ സരിത ഇക്കുറി ഉറപ്പായും വേണമെന്ന്!

രഞ്ജിനി സരിത നായരുടെ കട്ട ഫാൻ, കാരണമിതൊക്കെ… ബിഗ്‌ബോസിൽ സരിത ഇക്കുറി ഉറപ്പായും വേണമെന്ന്!

മലയാള ടെലിവിഷൻ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച പരിപാടി ആയിരുന്നു ബിഗ് ബോസ്. മറ്റു ഭാഷകളിൽ പല സീസണുകൾ കഴിഞ്ഞെങ്കിലും മലയാളത്തിൽ തുടങ്ങാനും രണ്ടാം സീസൺ ആരംഭിക്കുവാനും താമസം വന്നു. എന്തായാലും കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 2 എത്തുകയാണ്. ഏഷ്യാനെറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനവും നടത്തി. ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ മത്സരാർത്ഥികൾ ആരൊക്കെ വേണമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം.

സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു. സമാനമായ ചോദ്യം വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആ ചോദ്യത്തിന് ബിഗ് ബോസിലെ ആദ്യ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ് സരിത നായരുടെ പേര് നിർദ്ദേശിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍. സരിതയെ താൻ പറഞ്ഞതിയിൽ വ്യക്തമായ കാരണങ്ങൾ രഞ്ജിനി പറയുന്നുണ്ട്.

മാധ്യമങ്ങളിലൂടെ മാത്രമാണ് സരിതയെ കുറിച്ച് അറിയുന്നത് . എന്നാൽ യാതാർത്ഥ ജീവിതത്തിൽ എങ്ങനെയുള്ള വ്യക്തിയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. ബിഗ് ബോസിലൂടെ മത്സരാർത്ഥിയായി എത്തിയാൽ അവരെ കുറിച്ച് കൂടുതലറിയാൻ സാധിയ്ക്കുമെന്ന് രഞ്ജിനി പറയുന്നു.
ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു  രഞ്ജിനി ഹരിദാസ്.

ബിഗ് ബോസ് റിയാലിറ്റി ഷോയല്ല. ജീവിതത്തിലെ പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞത് തനിയ്ക്ക് അവിടെ നിന്നാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

Ranjini Haridhas

More in Malayalam Breaking News

Trending

Recent

To Top