സോളാർ വിവാദ നായിക സരിത നായർ തമിഴ്നാട് രാഷ്രിയത്തിലേക്ക് …
By
സോളാർ വിവാദ നായിക സരിത നായർ തമിഴ്നാട് രാഷ്രിയത്തിലേക്ക് ..
സോളാർ വിവാദത്തിലൂടെ കേരളത്തെ പിടിച്ചുലച്ച ആളാണ് സരിത നായർ . വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ സരിത നായർ താരമായത് ആൽബം സോങ്ങുകളിലൂടെയും ടി വി ഷോ അവതാരികയായുമാണ്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ് സരിത എന്നാണ് റിപോർട്ടുകൾ.
ടി ടി വി ദിനകരൻ നയിക്കുന്ന AMMK യിൽ ചേരാൻ സരിത താല്പര്യം അറിയിച്ചെന്നാണ് ബിഹൈൻഡ് വുഡ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ താൻ ജയലളിതയുടെ വലിയ ആരാധികയാണെന്നും AIDMK യുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ ജയലളിതയുടെ മരണത്തിനു ശേഷം AIDMK നല്ല രീതിയില്ലെന്നും അത്കൊണ്ടാണ് AMMK യിൽ അംഗമാകാൻ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്തായാലും റിപോർട്ടുകൾ ശരിയാണെങ്കിൽ സരിത നായർ ഇപ്പോൾ ടി ടി വി ദിനകാരന്റെ കോളിനായി കാത്തിരിക്കുകയാണെന്നാണ് പറയേണ്ടത്.
Saritha nair to join AMMK Party
