Connect with us

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു; ശരത് കുമാര്‍

News

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു; ശരത് കുമാര്‍

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു; ശരത് കുമാര്‍

നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ചേര്‍ന്നു. അഖിലേന്ത്യ സമത്വ മക്കള്‍ എന്ന പാര്‍ട്ടിയാണ് ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്. ശരത്കുമാറുമായി കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മുന്‍ എംഎല്‍എ എച്ച് രാജ, തമിഴ്‌നാട് ഇന്‍ചാര്‍ജ് അരവിന്ദ് മേനോന്‍ എന്നിവര്‍ നടത്തിയ രണ്ടാം ഘട്ട കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ശരത് കുമാറിന്റെ പാര്‍ട്ടി ബജെപിയില്‍ ചേര്‍ന്നത്.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചുവെന്ന് ശരത്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ശരത് കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമത്വ മക്കള്‍ കക്ഷി സ്ഥാപക പ്രസിഡന്റ് ശരത്കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ശരത് കുമാറിന്റെ ബിജെപി പ്രവേശനം വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാകുമെന്നാണ് അണ്ണാമലൈ കുറിച്ചത്.

ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണ്. ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതു മാത്രം ആരും പയുന്നില്ല. എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ചിലയാളുകളുടെ ചിന്തയില്‍ മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകും.

നിങ്ങള്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതെങ്കിലും ബിജെപി പ്രവര്‍ത്തകരും നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ സംഘിയാകുന്നു. ഇങ്ങനെയൊന്നും പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ വ്യക്തിയാണ് ഏതു അമ്പലത്തില്‍ പോണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത്. മറ്റൊരാളുടെ വാക്ക് കേട്ട് ഇങ്ങനെ ചെയ്യരുത്.”എന്നും ശരത്കുമാര്‍ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top