Connect with us

ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് തങ്ങളുടെ കാറില്‍ ഇടിച്ചു; അനുഭവം പങ്കുവെച്ച് ശരത് ദാസ്

News

ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് തങ്ങളുടെ കാറില്‍ ഇടിച്ചു; അനുഭവം പങ്കുവെച്ച് ശരത് ദാസ്

ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് തങ്ങളുടെ കാറില്‍ ഇടിച്ചു; അനുഭവം പങ്കുവെച്ച് ശരത് ദാസ്

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്കേറെ സുപരിചതിനായ താരമാണ് ശരത് ദാസ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശരത്തിനെ കൂടുതല്‍ ജനപ്രിയനാക്കുന്നത് മലയാളം സീരിയലുകളാണ്. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതനും പ്രിയങ്കരനുമാണ് ശരത് ദാസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്.

ഇപ്പോഴിതാ ശരത് പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെക്കുറിച്ചാണ് വീഡിയോയില്‍ ശരത് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബസ് തന്റെ കാറില്‍ വന്നിടിച്ചതിനെക്കുറിച്ചാണ് ശരത് ദാസ് സംസാരിക്കുന്നത്. ഈ അടുത്ത് ഞാനൊരു വീഡിയോ കണ്ടിരുന്നു. മെക്‌സിക്കോയില്‍ ഒരു കമ്പനി അവരുടെ ട്രക്ക് െ്രെഡവേഴ്‌സിനെ ഒരു സ്റ്റാറ്റിക്ക് സൈക്കിളിലിരുത്തിയ ശേഷം, സ്പീഡില്‍ ട്രക്ക് പോയാലോ, ഒരു ബസ് അതിലൂടെ പോയാലോ ആ സൈക്കിളോടിക്കുന്നയാളുടെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസിലാക്കിക്കൊടുക്കുന്നതാണ് വീഡിയോ എന്നാണ് ശരത് പറയുന്നത്.

രസകരമായ ആ വീഡിയോയും ശരത് പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ അവര്‍ പേടിച്ച് മാറുന്നതും ശരത് ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നാലെ താനിതേക്കുറിച്ച് പറഞ്ഞതിന്റെ കാരണവും ശരത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എനിക്കൊരു അനുഭവമുണ്ടായി. ഞങ്ങളുടെ കാറില്‍ ഒരു ബസ് വന്നിടിച്ചു. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും ശരത് പങ്കുവെക്കുന്നുണ്ട്.

വീഡിയോയില്‍ ശരത്തിന്റെ ഭാര്യ നിലവിളിക്കുന്നത് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. താനും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ പോയതായിരുന്നുവെന്നാണ് ശരത് പറയുന്നത്. ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് തങ്ങളുടെ കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ശരത് പറയുന്നത്. ഈശ്വര കാരുണ്യത്താല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ശരത് അറിയിക്കുന്നത്.

അതേസമയം, അപകടത്തില്‍ കാര്‍ നന്നായിട്ട് ചളുങ്ങിയിരുന്നുവെന്നും ശരത് പറയുന്നു. സംഭവത്തിന് പിന്നാലെ ബസുകാര്‍ എന്നോട് തര്‍ക്കിക്കാന്‍ വന്നിരുന്നു. എന്റെ കാറില്‍ ഡാഷ് ക്യാമുണ്ട്. അതിലെ വിഷ്വല്‍സ് ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നും ഇതോടെ അവരുടെ തന്നെയാണ് മിസ്‌റ്റേക്ക് എന്ന് അവര്‍ക്ക് മനസിലായെന്നും ശരത് പറയുന്നു. ഇടത് ഭാഗത്ത് ഒത്തിരി സ്ഥലമുണ്ടായിരുന്നു, എന്നിട്ടും വലത്തോട്ടേക്ക് കേറി വന്ന് എന്റെ കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് വ്യ്കതമായെന്നും ശരത് പറയുന്നു.

അതേസമയം, മെക്‌സിക്കോയിലെ ട്രക്ക് െ്രെഡവര്‍മാര്‍ക്ക് നടത്തിയ പരീക്ഷണം കേരളത്തിലെ െ്രെഡവര്‍മാര്‍ക്കും നടത്തേണ്ടതാണെന്നാണ് ശരത് അഭിപ്രായപ്പെടുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തിയാല്‍ നല്ലതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഞാന്‍ സൈക്കിള്‍ ചവിട്ടാറുണ്ട്. ബൈക്കും കാറും ഓടിക്കുന്നയാളാണെന്നും ശരത് പറയുന്നു.

ഹൈവേയില്‍ കാറിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നില്‍ 40-50 സ്പീഡില്‍ റോഡിന് നടുവിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് പോവുമ്പോള്‍ നമ്മള്‍ കാറുകാര്‍ ഹോണ്‍ അടിക്കുമ്പോള്‍ അവര്‍ പുച്ഛത്തോടെ നോക്കും. എന്തിനാടാ ഹോണടിക്കുന്നതെന്ന ഭാവത്തോടെയാണെന്നാണ് ശരത് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇടത് ഭാഗത്ത് കൂടെയാണ് പോവേണ്ടതെന്ന് ഓര്‍മ്മിപ്പിക്കാനാണ് അതെന്നാണ് താരം പറയുന്നത്.

താനെപ്പോള്‍ സ്‌കൂട്ടറെടുത്താലും ബൈക്ക് എടുത്താലും ഇടത് ഭാഗം ചേര്‍ന്നേ പോവാറുള്ളൂവെന്നും ശരത് വ്യക്തമാക്കുന്നുണ്ട്. അതുപോലെയുള്ളൊരു അവബോധം സൃഷ്ടിക്കാനായി കേരളത്തിലെ ബസ് െ്രെഡവര്‍മാരെ സൈക്കിളിലിരുത്തി പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് ശരത് അഭിപ്രായപ്പെടുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഒരു ആപത്തും കൂടാതെ രക്ഷപ്പെട്ടല്ലോ. കേരളത്തിലെ മിക്ക ബസ് ഡ്രൈവര്‍മാരും ഇങ്ങനെ തന്നെയാണ്. റോഡ് അവരുടെ വകയാണെന്നാണ് ചിന്ത. ഒന്നും അറിയാത്ത കുറേ പാവങ്ങളുടെ ജീവന്‍ പോകും എന്നല്ലാതെ കുറ്റം നടത്തിയവരെ എന്ത് ചെയ്യാനാ എന്ന് തുടങ്ങി നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞ രംഗത്തെത്തിയിരിക്കുന്നത്.

പത്രം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ്, സത്യമേവ ജയതേ, ജൂലൈ 4, സു സു സുധീ വാത്മീകം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദയ എന്ന പരമ്പരയിലാണ് ഒടുവിലായി അഭിനയിച്ചത്. മലയാളത്തിലെ നിരവധി ഹിറ്റ് പരമ്പരകളിലെ നായകനായിരുന്നു. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

More in News

Trending

Recent

To Top