Connect with us

‘പൊതുവെ ഞങ്ങള്‍ക്കേറെയിഷ്ടമുള്ള സീസണാണ്, മമ്മി ശരിക്കും ഹാപ്പിയാണ്’; അമ്മയോടൊപ്പമുള്ള യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് റിമി ടോമി

News

‘പൊതുവെ ഞങ്ങള്‍ക്കേറെയിഷ്ടമുള്ള സീസണാണ്, മമ്മി ശരിക്കും ഹാപ്പിയാണ്’; അമ്മയോടൊപ്പമുള്ള യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് റിമി ടോമി

‘പൊതുവെ ഞങ്ങള്‍ക്കേറെയിഷ്ടമുള്ള സീസണാണ്, മമ്മി ശരിക്കും ഹാപ്പിയാണ്’; അമ്മയോടൊപ്പമുള്ള യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

മിനിസ്‌ക്രീനില്‍ ഏറെ സജീവമാണ് റിമി ഇപ്പോള്‍. നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും ഇതിനകം അവതാരകയായി റിമി എത്തിയിട്ടുണ്ട്. സംഗീത, കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി അങ്ങനെയും നിരവധി ആരാധകരെ ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്.

യാത്രകള്‍ വളരെ ഇഷ്ടമുള്ള റിമി എപ്പോഴും യാത്ര പോകുമ്പോള്‍ കൂടെ കൂട്ടുന്നത് സഹോദരന്‍ റിങ്കു ടോമിയെയാണ്. ഒപ്പം സഹോദരങ്ങളുടെ മക്കളേയും ഇടയ്ക്ക് റിമി കൂട്ടാറുണ്ട്. എവിടെ യാത്ര പോയാലും തന്റെ ആരാധകര്‍ക്കായി അവിടുത്തെ കാഴ്ചകള്‍ റിമി പകര്‍ത്തുകയും ചെയ്യും. റിമി വളരെ വിരളമായി മാത്രമാണ് അമ്മ റാണിക്കൊപ്പം യാത്ര പോയിട്ടുള്ളത്. കേരളത്തിനുള്ളിലുള്ള യാത്രകളില്‍ മാത്രമെ അമ്മയെ റിമി കൂടെകൂട്ടിയിരുന്നുള്ളൂ.

റിമിയുടെ സ്ഥിരം പ്രേക്ഷകരടക്കം പലരും എന്താണ് അമ്മയ്‌ക്കൊപ്പം യാത്രകള്‍ പോകാത്തത്തെന്ന് ചോദിക്കാറുമുണ്ടായിരുന്നു. റിമിയെക്കാള്‍ എനര്‍ജിയും പോസിറ്റിവിറ്റിയും ഉള്ളയാളാണ് താരത്തിന്റെ അമ്മ റാണി. നൃത്തം, പാട്ട്, റീല്‍സ് തുടങ്ങി കലയുടെ കാര്യത്തിലും റിമിയെ വെല്ലും അമ്മ റാണി.

മരുമകള്‍ മുക്തയ്‌ക്കൊപ്പം റാണി ചെയ്ത റീല്‍സൊക്കെ വൈറലായിരുന്നു. ഇപ്പോഴിത റിമി തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ അമ്മ റാണിക്കൊപ്പം നടത്തിയ ഒരു യാത്ര വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് സമയത്താണ് റിമി അമ്മയേയും കൂട്ടി ജയ്പൂരിലേക്ക് യാത്ര പോയത്. താന്‍ നേരത്തെ പോയിട്ടുള്ള സ്ഥലമാണെങ്കിലും ഇത്തവണ മമ്മിക്കൊപ്പമായാണ് അവിടേക്ക് പോവുന്നതെന്ന് റിമി വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നു.

മുംബൈയില്‍ രണ്ട് ദിവസം നിന്നതിന് ശേഷമായാണ് ഇവര്‍ ജയ്പൂരിലേക്ക് പോയത്. ‘മമ്മി അങ്ങനെ അധികം യാത്രകളൊന്നും പോയിട്ടില്ല… അതിനാല്‍ ഇത്തവണ മമ്മിയേയും കൂട്ടി ഇറങ്ങാമെന്ന് കരുതി. ഈ പ്രാവശ്യത്തെ ക്രിസമ്‌സും ന്യൂഇയറുമൊക്കെ ഞങ്ങളൊന്നിച്ചാണ്.’ ‘പൊതുവെ ഞങ്ങള്‍ക്കേറെയിഷ്ടമുള്ള സീസണാണ്. മമ്മി ശരിക്കും ഹാപ്പിയാണ്. യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ഒരുപാട് ദൂരേക്കൊന്നും പോവാനിഷ്ടമില്ലാത്തയാളാണ്. മമ്മിയുടെ സൗകര്യം കൂടി നോക്കിയാണ് ഞാന്‍ ജയ്പൂര്‍ തന്നെ തെരഞ്ഞെടുത്തത്.’

അമ്മയുടേയും മകളുടേയും പുത്തന്‍ വീഡിയോ ഇതിനോടകം പ്രേക്ഷക മനം കവര്‍ന്നു. ‘മമ്മിയുടെ സന്തോഷം കാണുമ്പോള്‍ എനിക്കും സന്തോഷായി, മമ്മി റിമിയെ പോലെ തന്നെ എപ്പോഴും ജോളിയാണല്ലോ, ചേച്ചിയും മമ്മിയും മാത്രമുള്ള വീഡിയോ ആദ്യായിട്ടാണ് കാണുന്നത്. നന്നായിരുന്നു. സാരിയില്‍ മമ്മി സുന്ദരിയായിട്ടുണ്ട്.’

‘ഈ വീഡിയോ യില്‍ ചേച്ചി എന്താ പാട്ടൊന്നും പാടാതിരുന്നേ. ഒരു ക്രിസ്തുമസ് പാട്ടുകൂടി ഉണ്ടായിരുന്നെങ്കില്‍ അടിപൊളിയായേനെ’ എന്നിങ്ങനെയെല്ലാമുള്ള കമന്റുകളാണ് ആരാധകര്‍ റിമിയുടെ പുത്തന്‍ വീഡിയോയ്ക്ക് കുറിച്ചത്. അമ്മയെ കാണുമ്പോഴാണ് റിമിയുടെ എനര്‍ജിയുടെ കാരണം പിടികിട്ടുന്നതെന്ന് ആരാധകര്‍ എപ്പോഴും പറയാറുണ്ട്.

‘എപ്പോഴും പോസിറ്റീവായിരിക്കുന്നയാളാണ് മമ്മി. അതേപോലെ തന്നെ നല്ല ജോളിയാണ്. മമ്മിയുടെ അതെ എനര്‍ജിയും ക്യാരക്ടറുമാണ് എനിക്കും കിട്ടിയത്.’ ‘മമ്മി റീല്‍സ് ചെയ്യുന്നതൊന്നും ആദ്യം പോത്സാഹിപ്പിച്ചിരുന്നില്ല. പിന്നീടാണ് മമ്മിയുടെ സമയത്തെക്കുറിച്ച് ചിന്തിച്ചത്. മമ്മി എന്തിനാണ് റീല്‍സ് ചെയ്യുന്നത് ഇന്‍സ്റ്റഗ്രാമിലൊക്കെ എന്തിനാണ് അക്കൗണ്ട് എന്ന് ഞാന്‍ ആദ്യം ആലോചിച്ചിരുന്നു.

മക്കളെല്ലാം വളര്‍ന്നു, കല്യാണം കഴിച്ചു, അവരുടെ ജോലിയും കാര്യങ്ങളുമൊക്കെയായി പോവുന്നു.’ ‘പപ്പ മരിച്ചു. മമ്മിക്ക് എന്തെങ്കിലും ഒരു നേരമ്പോക്ക് വേണ്ടേ… പിന്നെ ഇഷ്ടത്തോടെയാണ് മമ്മി ഇതൊക്കെ ചെയ്യുന്നത്. മമ്മിയെ മമ്മിയുടെ ഇഷ്ടത്തിന് വിടുകയായിരുന്നു ഞങ്ങള്‍’ എന്നായിരുന്നു മുമ്പൊരിക്കല്‍ സംസാരിക്കവെ റിമി അമ്മയെ കുറിച്ച് വാചാലയായി പറഞ്ഞത്.

More in News

Trending

Recent

To Top