Malayalam Breaking News
ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി; കുറച്ചു കൂടി നന്നാക്കാമായിരുന്നു !! വെളിപ്പെടുത്തലുമായി ശരണ്യാ പൊന്‍വണ്ണം
ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി; കുറച്ചു കൂടി നന്നാക്കാമായിരുന്നു !! വെളിപ്പെടുത്തലുമായി ശരണ്യാ പൊന്‍വണ്ണം
ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി; കുറച്ചു കൂടി നന്നാക്കാമായിരുന്നു !! വെളിപ്പെടുത്തലുമായി ശരണ്യാ പൊന്‍വണ്ണം…
പുലിമുരുകന് ശേഷം നൂറു കോടി ക്ലബ്ബിലിടം നേടി 2018-ല്‍ മലയാള സിനിമയില്‍ വിസ്മയം തീര്‍ത്ത ചിത്രമാണ് നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി. മോഹന്‍ലാല്‍, നിവിന്‍ പോളി, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലണിനിരന്നത്. കായംകുളം കൊച്ചുണ്ണിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു.
എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാല്‍ തന്നെ നിരാശയാക്കി എന്നാണ് തെന്നിന്ത്യന്‍ നടി ശരണ്യ പൊന്‍വണ്ണന്‍ പറയുന്നത്. ഇത്തിക്കരപ്പക്കിയുടെ കഥാപാത്രം കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കണമായിരുന്നെന്നും എങ്കിലേ ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ മോഹന്‍ലാലിന് സാധിക്കുമായിരുന്നൊള്ളൂ എന്നും ശരണ്യ വ്യക്തമാക്കി.
“ഞാന്‍ കായംകുളം കൊച്ചുണ്ണി കണ്ടു. ലാലേട്ടന്റെ ആരാധിക എന്ന നിലയില്‍ ഇത്തിക്കരപ്പക്കിയില്‍ നിന്ന് കൂടുതല്‍ ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ ഞാന്‍ നിരാശയായി. എനിക്ക് അറിയാം മിത്തിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത് എന്ന്. പക്ഷേ അവര്‍ക്ക് ഇത്തിക്കരപ്പക്കിയെ കൂടുതൽ മൂര്‍ച്ചയുളള കഥാപാത്രമാക്കി മാറ്റാമായിരുന്നു. കുറച്ച് ഫാന്റസി കൂടി ചേര്ത്തിരുന്നെങ്കില് അദ്ദേഹത്തിന് കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സാധിച്ചേനെ. ആരാലും ആക്രമിക്കാന്‍ സാധിക്കാത്ത ഒരാളായാണ് പക്കിയെ കാണിക്കുന്നത്. എന്നാല്‍ നിശബ്ദനായി തന്റെ ആയുധം കൊച്ചുണ്ണിക്ക് നല്കി അദ്ദേഹം പോയി. പോകുമ്പോൾ എങ്കിലും ഓര്‍മിക്കാനായി എന്തെങ്കിലും പക്കി അവശേഷിപ്പിക്കണമായിരുന്നു.” – ശരണ്യ പറഞ്ഞു.
Saranya Ponvannan about Mohanlal’s Ithikkara pakki
