Connect with us

കല്യാണ വയസ്സ് യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി;കാരണം തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍

Malayalam Breaking News

നയന്‍താരയും യോഗി ബാബുവും പ്രധാനവേഷങ്ങളിലെത്തിയ കോലമാവ് കോകിലയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ‘കല്യാണ വയസ്സ്’ യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ഇറങ്ങിയ സമയത്ത്‌ വൻ ഹിറ്റ് ആയ ഗാനമാണിത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിലെ  രംഗങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.’കല്യാണ വയസ്സി’ന്റെ ബീറ്റുകള്‍ ഒരു പാശ്ചാത്യ ഗാനത്തിന്റേതിന് സമാനമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനിരുദ്ധിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ താന്‍ ലൈസന്‍സ്ഡ് ബീറ്റ് ആണ് ഉപയോഗിച്ചതെന്നും കരാറടിസ്ഥാനത്തില്‍ വില കൊടുത്ത് അവകാശം വാങ്ങിയെന്നും അനിരുദ്ധ് വ്യക്തമാക്കി.

ഗാനം അപ്രത്യക്ഷമായതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലൈസന്‍സ്ഡ് ബീറ്റിന്റെ കരാര്‍ കാലാവധി കഴിഞ്ഞുവെന്നും അതിനാല്‍ യൂ ട്യൂബ് അത് എടുത്തു കളഞ്ഞുവെന്നും നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ഐ ട്യൂണ്‍ പോലുള്ള പ്ലാറ്റ് ഫോമില്‍ ഗാനം ലഭ്യമാണ്. അതുപോലെ യൂ ട്യൂബിലെ അനൗദ്യോഗികമായ അക്കൗണ്ടുകളില്‍ ‘കല്യാണ വയസ്സ്’ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

kalyana vayassu removed from you tube

More in Malayalam Breaking News

Trending