ഇങ്ങനെയും ഒരു സാറയോ ? സൈസ് സീറോയല്ല നൂറ് കിലോയ്ക്കടുത്താണ് ഭാരം
ബോളിവുഡിലെ മുൻ നിര നായികമാരുടെ കൂട്ടത്തിൽ വളർന്നു വരുന്ന താരമാണ് നടന് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്. വാ;ഏറെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധക മനസുകളെ കീഴടക്കിയ നടിയാണ് സാറ. സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് രണ്‍വീര്‍ സിംഗിനൊപ്പം വേഷമിട്ട സിംബയും ഏറെ ശ്രദ്ധ നേടിക്കൊടുത്തു. സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരാണ് താരത്തിനിപ്പോള്‍. അഭിനയത്തോടൊപ്പം ഫിറ്റ്നസിനും ഏറെ ശ്രദ്ധനല്കുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
താരത്തിന്റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റുമെല്ലാം വൈറലായി മാറിയിരുന്നു. എന്നാല്‍ ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുന്‍പൊരു സാറയുണ്ടായിരുന്നു. ആ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
നൂറ് കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്നപ്പോള് എടുത്ത ചിത്രമാണ് താരം പങ്കുവച്ചത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രമാണിത്. 19ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. ത്രോബാക്ക് എന്ന് കുറിച്ച് പങ്കുവച്ച ചിത്രത്തിന് ബ്യൂട്ടി ഇന്‍ ബ്ലാക്ക് എന്ന ഹാഷ്ടാഗാണ് നല്‍കിയിരിക്കുന്നത്.
താരത്തെ അഭിനന്ദിച്ച് നടി ശ്രദ്ധ കപൂര്‍ കമന്റ് ചെയ്തപ്പോള്‍ ”ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്” എന്നായിരുന്നു നടനും സാറയുടെ അടുത്ത സുഹൃത്തുമായ കാര്‍ത്തിക്കിന്റെ പോസ്റ്റ്.
‘സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
വരുണ്‍ ധവാനൊപ്പം കൂലി നമ്പര്‍ വണ്‍, കാര്‍ത്തിക് ആര്യനൊപ്പം ലവ് ആജ് കല് എന്നിവയാണ് സാറയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
sarah ali khan- over weight pic viral
