Social Media
എമറാൾഡ് ഗ്രീൻ ലഹങ്ക ധരിച്ച് മൗനി റോയ്, ലഹങ്കയുടെ വില കണ്ട് അമ്പരന്ന് ആരാധകര്‍,
എമറാൾഡ് ഗ്രീൻ ലഹങ്ക ധരിച്ച് മൗനി റോയ്, ലഹങ്കയുടെ വില കണ്ട് അമ്പരന്ന് ആരാധകര്‍,
സീരിയയിലൂടെ സിനിമയിലെത്തിയ മൗനി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് തരംഗമാകുന്നത്. ഇപ്പോഴിത എമറാൾഡ് ഗ്രീൻ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള മൗനിയുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഫാഷൻ പ്രേമികൾ. താരം ധരിച്ച പുതിയ വസ്ത്രത്തിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
എമറാൾഡ് ഗ്രീൻ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള ഫോട്ടോയാണ് മൗനി റോയ് പങ്കുവെച്ചിരിക്കുന്നത്. പച്ചക്കല്ലുകൾ പതിപ്പിച്ച മാല മാത്രമാണ് ആഭരണമായി മൗനി ധരിച്ചിരിക്കുന്നത്. മുടി ഇരുവശവും പിന്നിയിട്ട് സിംപിൾ മേക്കപ്പിലാണ് താരത്തെ ചിത്രങ്ങളിൽ കാണാനാവുക.
2,25,000 രൂപയാണ് മൗനി റോയ് ധരിച്ച ലഹങ്കയുടെ വില. എന്തായാലും മൗനി റോയ്യുടെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.
ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് മൗനിയുടേതായി പുറത്തുവരാനുള്ളത്. രൺബീറും ആലിയയുമാണ് ബ്രഹ്മാസ്ത്രയില് പ്രധാന കഥാപാത്രമായി എത്തുന്നത്.
