Connect with us

ഷൂട്ടിംഗിനിടയിൽ കണ്ടുമുട്ടി! പെട്ടെന്ന് അത് സംഭവിച്ചു … സൂര്യയുടെ വാക്കുകൾ വൈറൽ.. ആളെ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ

Social Media

ഷൂട്ടിംഗിനിടയിൽ കണ്ടുമുട്ടി! പെട്ടെന്ന് അത് സംഭവിച്ചു … സൂര്യയുടെ വാക്കുകൾ വൈറൽ.. ആളെ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ

ഷൂട്ടിംഗിനിടയിൽ കണ്ടുമുട്ടി! പെട്ടെന്ന് അത് സംഭവിച്ചു … സൂര്യയുടെ വാക്കുകൾ വൈറൽ.. ആളെ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ

ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

കഴിഞ്ഞ ദിവസം ബിഗ് ബോസിലെ മത്സരാർത്ഥികളായ ഋതുമന്ത്ര, സന്ധ്യ, സജ്‌ന ഫിറോസ്, രമ്യ പണിക്കർ തുടങ്ങിയവരോടൊപ്പം പങ്കുവച്ച റീൽസും ഐശ്വര്യ റായിയെ അനുകരിച്ചു ചെയ്ത വീഡിയോയും വൈറലായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഐശ്വര്യയുടെ കാണുകളുമായി സാമ്യമുണ്ടെന്ന രീതിയിലാണ് സൂര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ചില ആർമി ഗ്രൂപ്പുകൾ ബോധപൂർവം സൂര്യയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും കരീയറിൽ സൂര്യയ്ക്ക് നല്ലപോലെ തിളങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി സിനിമയിൽ നിന്നും മൂന്ന് ഓഫറുകളാണ് സൂര്യയെ തേടിയെത്തിയത്.

ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഒരു ഗംഭീര തിരിച്ചുവരവാണ് സൂര്യ നടത്തിയത്.

ഇപ്പോൾ ഇതാ സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്ന് ഷൂട്ടിങ്ങിന് പോയ വീട്ടിലെ ഡോഗ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയെന്ന് കുറിച്ച് കൊണ്ടാണ് സൂര്യ വീഡിയോ പങ്കുവെച്ചത്. നായയോട് സ്നേഹം പ്രകടിപ്പിക്കുന്ന സൂര്യയേയും തിരിച്ച് അതെ സ്നേഹം സൂര്യയോടും കാണിക്കുന്നുണ്ട്. ഇങ്ങനെ എന്നും ഹാപ്പിയായി ഇരിക്കുക.പെറ്റ് ലവർ തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്

ഇതിന് പിന്നാലെ തന്റെ പുതിയ യൂട്യൂബ് ചാനലിൽ ഒരു ദിവസത്തെ തന്റെ ഷൂട്ടിങ്ങിലെ വ്ലോഗും സൂര്യ പങ്കുവെച്ചിട്ടുണ്ട്. പുറത്തെ കാഴ്ചകൽ വീഡിയോയിലൂടെ സൂര്യ കാണിക്കുന്നുണ്ട്. കിളികളെയും പൂമ്പാറ്റകളയുടെയും പേരിൽ ഒരുപാട് കളിയാക്കലുകൾ ബിഗ് ബോസ്സിൽ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ കിളി എപ്പോഴും എനിയ്ക്ക് വീക്നെസ്സാണെന്നാണ് സൂര്യ പറയുന്നത്.

പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീടെത്തിയ സന്തോഷം സൂര്യ പ്രേക്ഷകരുമായി പങ്കു വെച്ചത്. ബാക്ക് റ്റു ഹോമെന്നായിരുന്നു ചിത്രം പങ്കുവെച്ച് പോസ്റ്റ് ചെയ്തത്.വീട്ടിലെ പക്ഷികളോടും മൃഗങ്ങളോടും സൂര്യയ്‌ക്ക് ഒരു പ്രതേക താൽപര്യവും ഇഷ്ട്ടവുമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും അത് കാണാൻ സാധിക്കും. തന്റെ ഉറ്റ ചങ്ങാതിമാരായിട്ടാണ് സൂര്യ മൃഗങ്ങളെ കാണാറുള്ളത്

ഇതിനിടെ കുഞ്ഞപ്പ എന്ന് പേരിട്ടിരിക്കുന്ന തന്റെ വളർത്ത് പൂച്ചയോട് സൂര്യ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കുഞ്ഞപ്പ എന്ന് വിളിക്കുമ്പോൾ സ്നേഹത്തോടുള്ള ഒരു മൂളൽ മാത്രമേ പൂച്ച നൽകുന്നുള്ളു….. സൂര്യയെ ഇത്രയും നാൾ കാണാൻ സാധിക്കാത്തതിലെ പരിഭവമായിരിക്കാം ഒരു പക്ഷെ ആ മൂളലിലെ കാരണം…… ക്യൂട്ട് കുഞ്ഞപ്പൻ, ഞങ്ങളെ സൂര്യയെ ചേച്ചിയെ സങ്കടപ്പെടുത്താതെ മിണ്ടൂ കുഞ്ഞാപ്പ തുടങ്ങിയ കമന്റുകളും ആരാധകർ കുറിച്ചിരുന്നു

More in Social Media

Trending

Recent

To Top