Malayalam Breaking News
ശങ്കർ രാമകൃഷ്ണന്റെ സ്വാമി അയ്യപ്പൻ ആകാൻ പ്രിത്വിരാജ് ; പിന്നാലെ സ്വാമി അയ്യപ്പൻ സിനിമയാക്കാൻ സന്തോഷ് ശിവനും – കുഞ്ഞാലി മരയ്ക്കാർ വിവാദം അയ്യപ്പനിലും ആവർത്തിക്കുമോ ?
ശങ്കർ രാമകൃഷ്ണന്റെ സ്വാമി അയ്യപ്പൻ ആകാൻ പ്രിത്വിരാജ് ; പിന്നാലെ സ്വാമി അയ്യപ്പൻ സിനിമയാക്കാൻ സന്തോഷ് ശിവനും – കുഞ്ഞാലി മരയ്ക്കാർ വിവാദം അയ്യപ്പനിലും ആവർത്തിക്കുമോ ?
By
സിനിമ രംഗത്തെ പൊതു പ്രവണതയാണ് എന്താണോ ഹിറ്റ് , അതെ പ്രമേയത്തിൽ അധിഷ്ഠിതമാക്കി തുടരെ സിനിമകൾ ചെയ്യുക എന്നത്. ബാഹുബലി വമ്പൻ ഹിറ്റായതോടെ അഞ്ചു വർഷത്തോളമായി സിനിമ രംഗം അതിനു പിന്നാലെയാണ്. ചരിത്ര സിനിമകളാണ് പിന്നീട് സിനിമ ലോകം അടക്കി വാണത്. അതുപോലെ ഒരേ പ്രമേയത്തിൽ ഒരേ വ്യകതിയുടെ ചരിത്രവുമൊക്കെ ഇതിവൃത്തമാക്കി സിനിമകൾ പ്രഖ്യാപിക്കപ്പെടാറുണ്ട്.
സ്വാമി അയ്യപ്പന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ആഗസ്റ്റ് സിനിമാസ് തയ്യാറെടുക്കുകയാണ് പൃഥ്വിരാജ് അയ്യപ്പനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകന് ശങ്കര്‍ രാമകൃഷ്ണനാണ്. ഇപ്പോഴിതാ സന്തോഷ് ശിവനും അയ്യപ്പന്റെ ചരിത്രം സിനിമയാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.
പ്രഥമിക റിപ്പോര്‍ട്ട് പ്രകാരം സംഗീത ഇതിഹാസം ഏ ആര് റഹ്മാും നടി അനുഷ്ക ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നിര്‍മ്മാതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.നിലവില്‍ കാളിദാസ്, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിടുന്ന ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്. ഈ വര്‍ഷം പകുതിയോടെ ജാക്ക് ആന്‍ഡ് ജില് തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെ പേരിൽ പ്രിയദർശനും സിനിമ പ്രഖ്യാപിച്ചിരുന്നു. അതെ തുടർന്ന് ഒട്ടേറെ വിവാദങ്ങളും ഉയർന്നിരുന്നു. ഒടുവിൽ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ചിത്രം ആരംഭിക്കുകയും ചെയ്തു .
അതിനു പിന്നാലെ ആണ് കാട്ടാളൻ പൊറിഞ്ചു എന്ന പേരിൽ മമ്മൂട്ടി ചിത്രവും കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജുവും എത്തുന്ന ചിത്രങ്ങളും ചർച്ച ആയത്. ഇപ്പോൾ സ്വാമി അയ്യപ്പനും ചർച്ചയാകുകയാണ്.
Santhosh sivans swamy aiyyappan
