Connect with us

കെ എസ് ആർ ടി സി യിലെ സ്ത്രീകൾക്ക് മുൻഗണന സീറ്റ് നിയമവിധേയമാണോ? – ഭൂരിഭാഗം ആളുകൾക്കും അറിയാത്ത സത്യം !

Malayalam Breaking News

കെ എസ് ആർ ടി സി യിലെ സ്ത്രീകൾക്ക് മുൻഗണന സീറ്റ് നിയമവിധേയമാണോ? – ഭൂരിഭാഗം ആളുകൾക്കും അറിയാത്ത സത്യം !

കെ എസ് ആർ ടി സി യിലെ സ്ത്രീകൾക്ക് മുൻഗണന സീറ്റ് നിയമവിധേയമാണോ? – ഭൂരിഭാഗം ആളുകൾക്കും അറിയാത്ത സത്യം !

ബസുകളിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പൊതുവെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് സ്ത്രീ യാത്രക്കാർക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അതെത്ര ദൂര യാത്ര ആയാലും പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് ഇങ്ങനെ ഇരിക്കുന്നവരെ എഴുന്നേല്പിക്കുകയും ചെയ്യും. സ്ത്രീകൾക്ക് മുൻഗണന എന്നു മാറ്റി വച്ചിരിക്കുന്ന സീറ്റിൽ നിന്നാണ് ഇത്തരത്തിൽ എഴുന്നേറ്റു കൊടുക്കേണ്ടി വരുന്നത്.

എന്നാൽ അങ്ങനെയൊരു നിയമം ഉണ്ടോ ? ഉണ്ടെന്നാണ് പലരുടെയും ഭാവം. ബസ് ജീവനക്കാർക്ക് പോലും ഇതിനെകുറിച്ച് ധാരണയില്ല. എന്നാൽ താൻ കെ എസ് ആർ ടി സി യിൽ യാത്ര ചെയ്ത അനുഭവം ഉൾപ്പെടെ സ്ത്രീകളുടെ മുൻഗണന സീറ്റിനെ പറ്റി പങ്കു വെയ്ക്കുകയാണ് ബിനു രാജ് .

ബിനു രാജിന്റെ കുറിപ്പ് ;

KSRTC ബസിലെ സ്ത്രീകൾക്ക് മുൻഗണന :

യഥാർത്ഥത്തിൽ എന്താണ് ഈ
സ്ത്രീകൾക്ക് മുൻഗണന ???

ഇന്ന് രാവിലെ അങ്കമാലിയിൽ നിന്നും കോട്ടയത്തേക്ക് വരുന്ന KSRTC FP(fast passenger) ൽ ഉണ്ടായ ഒരു സംഭവം ആണ് ചുവടെ ചേർക്കുന്നത്.

ഞാൻ അങ്കമാലിയിൽ നിന്നും കയറുന്ന സമയത്ത് വലതു വശത്തെ അഞ്ചാമത്തെ വരിയിൽ ഒരു അമ്മയും മകനും ആണെന്ന് തോനുന്നു അവര് കൂടാതെ ഒരു സീറ്റ്‌ കാലി ഉണ്ടായിരുന്നു (സ്ത്രീകൾക്ക് മുൻഗണന സീറ്റ്‌ ആയിരുന്നു അത് ) നേരെ അതിൽ കയറി ഇരുന്നു.

പതിവുപോലെ ടിക്കറ്റ് എടുത്ത് ഞാൻ ഉറക്കത്തിലേക്ക് പ്രവേശിച്ചു.
ഏകദേശം പെരുമ്പാവൂർ ഒക്കെ കഴിഞ്ഞു കാണും ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി.
കണ്ണു തുറന്നു നോക്കിയപ്പോൾ ജനസാഗരം.
ഒരു പെൺകുട്ടിയാണ് വിളിച്ചത് കാഴ്ച്ചയിൽ ഒരു 20-30 പ്രായം തോന്നിക്കും.

പെൺകുട്ടി എന്നോട് എന്തോ അവകാശം പോലെ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു.
മുൻപ് എപ്പഴോ KSRTC യുടെ സീറ്റ്‌ തർക്കങ്ങളെ പറ്റിയുള്ള കോടതി ഉത്തരവ് വായിച്ച ഓർമയിൽ
അങ്ങനെ ഒരു റൈറ്റ് ഇല്ലെന്നും കണ്ടക്ടർ വരുമ്പോൾ താങ്കളുടെ സംശയം സാധുകരിക്കാനും ഞാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
വീണ്ടും ഞാൻ നിദ്രയിലേക്ക് ആഴ്ന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആരോ വീണ്ടും തട്ടി വിളിക്കുന്നു കണ്ണു തുറന്നു നോക്കുമ്പോൾ മുമ്പത്തേതിനേക്കാൾ തിരക്കുണ്ട് ബസിൽ.
ഇത്തവണ വിളിച്ചിരിക്കുന്നത് നമ്മുടെ സാക്ഷാൽ കണ്ടക്ടർ ആണ്.
എന്നോട് സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാൻ അദ്ദേഹം ആജ്ഞാപിക്കുകയാണ്.
ഞാൻ പറഞ്ഞു അങ്ങനെ ഒരു റൈറ്റ് ഇല്ല സർ.

സത്യകഥ എന്തെന്നാൽ നമ്മുടെ കണ്ടക്ടർക്കും ഇതേപ്പറ്റി വലിയ വിവരം ഒന്നും ഇല്ലെന്നതാണ്.

പെൺകുട്ടി എന്തോ ഔദാര്യം പോലെ ആ എന്നാ ഇരുന്നോ എന്നൊക്കെ പറയുന്നത് കേട്ടു.
പെൺകുട്ടി കൂത്താട്ടുകളം ആയപ്പോൾ ഇറങ്ങി.
ഇറങ്ങുന്നതിനു മുൻപ് തന്റെ മൊബൈൽ ക്യാമറയിൽ എന്റെ ചിത്രം എടുക്കുന്ന പോലെ എനിക്ക് തോന്നി.
ഉറക്ക ചടവിൽ ആണേലും എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ പോസ് ചെയ്തു കൊടുത്തു.

ഇനി കാര്യത്തിലേക്ക്,

ദീർഘദൂര സർവീസുകളിൽ [FP ,SFP, തുടങ്ങിയ ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.ഈ സീറ്റുകൾ സ്ത്രീകൾക്കു മുൻഗണന മാത്രമാണുള്ളത്. *യാത്രയുടെ ഇടയിൽ സ്ത്രീകൾ കയറിയാൽ മുൻഗണനാ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേൽപ്പിക്കാൻ പാടില്ല.

പുരുഷൻമാർ ഇടയിൽ ഇറങ്ങുകയാണെങ്കിൽ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. ഇറങ്ങി കഴിഞ്ഞാണ് മുൻഗണന. [ അടുത്ത പന്തിയിൽ സ്ത്രീകൾക്കു മുൻഗണന എന്നു പറഞ്ഞാൽ, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേൽപ്പിച്ചു സീറ്റ് നൽകില്ലല്ലോ. ഉണ്ടു കഴിഞ്ഞാണ് മുൻഗണന ].* മറ്റൊന്ന് കൂടി പറയട്ടേ. കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരന്നെ ഇടയിൽ എഴുന്നേൽപ്പിക്കും. അത് കുറ്റകരമല്ലേ. യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം ടിക്കറ്റ് നൽകുക. ഇത്രയും വിവരം KSRTControl room നൽകിയതാണ്. Phone No: 0471 2463799.ഈ നിയമം എല്ലാവരും പാലിക്കുന്നില്ല.പലർക്കും അറിയില്ല എന്നതാണ് സത്യം.യാത്രക്കാർക്ക് ഇത് അറിയില്ല.

1 ) സീറ്റുകൾ മുഴുവനും occupied ആണെങ്കിൽ അതും പുരുഷന്മാർ ആണെങ്കിൽ നിന്നുകൊണ്ട് യാത്ര ചെയ്യുവാൻ തയ്യാറാണ് എന്ന് സമ്മതത്താൽ ആണ് പിന്നീട് കയറുന്ന സ്ത്രീകൾ
2 ) യാത്രാമധ്യേ തനിക്കു സീറ്റ് തരുവാൻ കണ്ടക്ടറോട്‌ ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമില്ല.

facebook post about K S R T C ladies reservation seat

More in Malayalam Breaking News

Trending

Recent

To Top