Connect with us

ദിലീപൊരു മാന്യനായത് കൊണ്ട് തന്റെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കി, വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോ; ശാന്തിവിള ദിനേശ്

Malayalam

ദിലീപൊരു മാന്യനായത് കൊണ്ട് തന്റെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കി, വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോ; ശാന്തിവിള ദിനേശ്

ദിലീപൊരു മാന്യനായത് കൊണ്ട് തന്റെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കി, വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോ; ശാന്തിവിള ദിനേശ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.

ഇപ്പോഴും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വളരെ മോശമായി പ്രതികരിക്കുന്നവരുണ്ട്. അത്തരത്തില്‍ സംവിധായകന്‍ ആര്‍ സുകുമാരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. ദിലീപിനോട് ശത്രുത കാണിച്ചവരൊക്കെ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതിനാലാണെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ദിനേശ് പറയുന്നത്.

‘ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി ആര്‍ സുകുമാരന്‍ ദിലീപിന് അഡ്വാന്‍സ് തുക കൊടുത്തു. ഡേറ്റ് എന്നാണെന്ന് ദിലീപ് പറഞ്ഞില്ല. അതാണ് പുള്ളിയുടെ പ്രശ്‌നവും. നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോള്‍ ദിലീപിനെതിരെ ചാനലിലും മറ്റും വന്നിരുന്ന് സംസാരിച്ച ഒട്ടുമിക്ക സംവിധായകരും ദിലീപ് ഡേറ്റ് കൊടുക്കാത്തവരാണ്. അങ്ങനെയാണ് പലരും ശത്രുക്കളായതെന്നാണ്’ ദിനേശ് പറയുന്നത്.

ഡേറ്റ് പറയാമെന്ന് പറഞ്ഞ് ദിലീപ് നീട്ടി കൊണ്ട് പോയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അവസാനം നീയെന്റെ പടത്തില്‍ അഭിനയിക്കണ്ട, തന്ന തുക തിരിച്ച് തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ദിലീപ് ചെക്ക് കൊടുക്കുകയും ചെയ്തു. പലപ്പോഴും സിനിമയില്‍ സംഭവിക്കുന്ന കാര്യമാണിത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും കുറേ കാലം സിനിമ ചെയ്യാതിരുന്നത് മോഹന്‍ലാലിന്റെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ്. ശേഷം സത്യന്‍ ജയറാമിനെ നായകനാക്കി വിജയ സിനിമകള്‍ എടുത്തു.

സത്യന്‍ അതൊരു പ്രശ്‌നമായി കണ്ടില്ല. പിന്നീട് രസതന്ത്രം പോലെയുള്ള ചിത്രങ്ങളിലേക്ക് മോഹന്‍ലാല്‍ തന്നെ നായകനായി വരികയും ചെയ്തു. ശരിക്കും സിനിമയില്‍ അങ്ങനെയേ ചെയ്യാന്‍ പാടുള്ളുവെന്നാണ്’, എന്നും ശാന്തിവിള ദിനേശ് പറയുന്നത്. ‘മോഹന്‍ലാലിനെയും ദിലീപിനെയുമൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. സിനിമ ചെയ്യാമെന്ന് പറഞ്ഞ് നീട്ടുകയല്ലാതെ അതില്‍ നിന്നും ഒഴിയുന്നില്ല. ദിലീപിനെ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ പറഞ്ഞ് തിരുത്തുന്നതാണ്. ഒടുവില്‍ ഞങ്ങള്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ദിലീപ് ചെക്ക് എഴുതി തന്നതെന്നാണ്’, സുകുമാരന്റെ ആരോപണം.

ദിലീപിനെ അടിച്ച് കൊല്ലണമെന്നും അവന്‍ ഒരുപാട് സ്ത്രീകളെ ദ്രോഹിച്ചു എന്നുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വിടണമെന്നാണ് ദിനേശിന്റെ അഭിപ്രായം. മാത്രമല്ല മാനനഷ്ടത്തിനൊക്കെ ഒരു കേസ് കൊടുത്താല്‍ സുകുമാരന്‍ സാറിന്റെ കാര്യത്തില്‍ തീരുമാനമാവുമെന്ന് ദിനേശ് ഓര്‍മ്മപ്പെടുത്തുന്നു.

കാവ്യ മാധവനെ പറ്റിയും പറയുന്നുണ്ട്. ‘ആ കാവ്യ മാധവന്‍ നല്ല പെണ്ണായിരുന്നു. അവരെ അബുദാബിയിലേക്ക് കെട്ടിച്ച് വിട്ടതിന് ശേഷം അവിടെ പോയി ദിലീപ് അടിച്ചോണ്ട് പോന്നു’, എന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ഥത്തില്‍ അതാണോ നടന്നത്. ദിലീപിനോട് ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. പക്ഷേ ഞാന്‍ ചോദിക്കുന്നത് അതല്ല.

കാവ്യ ആദ്യം വിവാഹം കഴിച്ച് പോകുന്നു. ആ വിവാഹത്തില്‍ മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു. പിന്നീട് കാവ്യയുടെ ജീവിതത്തില്‍ എന്തോ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. അവര്‍ സന്തോഷത്തോടെ പിരിഞ്ഞിട്ട് കാവ്യ നാട്ടിലേക്ക് വരികയും ചെയ്തു. പക്ഷേ പലരും പ്രചരിപ്പിക്കുന്നത് ദിലീപും കാവ്യയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ്. ദിലീപൊരു മാന്യനായത് കൊണ്ടാണ് തന്റെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കിയത്. വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.

അതേസമയം, തന്റെ കരിയറിനെ തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ദിലീപ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം.

Continue Reading
You may also like...

More in Malayalam

Trending