Connect with us

സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല; സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതി

Malayalam

സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല; സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതി

സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല; സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതി

സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. റിവ്യൂ ബോംബിങ് വിവാദമായ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നിലപാട് എത്തിയിരിക്കുന്നത്. വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ഒരു ജനാധിപത്യസംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍, റിവ്യൂ എന്ന പേരില്‍ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്‍കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാന്‍ ഇനി സാധിക്കില്ല.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും കുറ്റവാളിള്‍ക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
കൂടാതെ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന കേസില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫെഫ്കയ്ക്കുള്ള നിലപാടും ഐകദാര്‍ഡ്യവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഫെഫ്കയില്‍ അംഗത്വമുള്ള പിആര്‍ഒമാര്‍ക്ക് പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ട മാര്‍ക്കറ്റിംഗ് ഏജന്‍സികളുടേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫെഫ്കയെ അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top