Connect with us

സനൽകുമാർ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരിൽ നിന്ന് ചികിത്സ തേടണം. ഇപ്പോഴാണെങ്കിൽ നടന്ന് പോകാം; ശാന്തിവിള ദിനേശ്

Malayalam

സനൽകുമാർ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരിൽ നിന്ന് ചികിത്സ തേടണം. ഇപ്പോഴാണെങ്കിൽ നടന്ന് പോകാം; ശാന്തിവിള ദിനേശ്

സനൽകുമാർ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരിൽ നിന്ന് ചികിത്സ തേടണം. ഇപ്പോഴാണെങ്കിൽ നടന്ന് പോകാം; ശാന്തിവിള ദിനേശ്

കുറച്ച് ദിവസങ്ങളായി സനൽകുമാർ ശശിധരനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഇയാൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സനൽകുമാർ ശശിധരന്റെ പ്രവൃത്തികൾ ദുരൂഹമാണ് എന്നും എന്തിനാണ് നടിയുടെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നുമാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.

മനുഷ്യമനസ് വ്യത്യസ്തമാണ്. ചിന്തിക്കാൻ പറ്റാത്ത തരത്തിൽ മനസ് യാത്രയാകും. സ്വയം മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടണം എന്ന് സംവിധായകൻ സനൽകുമാർ ശശിധരനോട് സ്‌നേഹപൂർവം പറയുന്നു. 48 വയസുകാരനാണ് സനൽകുമാർ ശശിധരൻ. സനൽകുമാർ ശശിധരനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരേണ്ടതില്ലല്ലോ.

കൂടെ പഠിച്ച പെൺകുട്ടിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചു. നല്ല രണ്ട് ആൺകുട്ടികളാണ്. ജന്തുശാസ്ത്രത്തിലും നിയമത്തിലും പഠനം. വക്കീൽ പഠനത്തിനിടെ കൂടെ പഠിച്ച പെൺകുട്ടിയെ ആണ് വിവാഹം കഴിച്ചത്. വക്കീൽ കുപ്പായമിട്ട് കോടതിയിൽ പോയോ എന്ന് എനിക്കറിയില്ല. എവിടെയോ വെച്ച് ഇരുവരും മാനസികമായി അകന്നു. വിവാഹബന്ധം വേർപെടുത്തി. സനൽ കാഴ്ച എന്നൊരു ഫിലിം സൊസൈറ്റി കൂട്ടുകാരുമായി ചേർന്നുണ്ടാക്കി. ജോൺ എബ്രഹാമിന്റെ ഒഡേസ പോലെ ആൾക്കാരിൽ നിന്ന് പണം പിരിച്ച് സിനിമകളും ഫീച്ചർ സിനിമയും എടുത്തു.

ഒരാൾപൊക്കം എന്ന ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അവാർഡ് നേടി. ഒഴിവുദിവസത്തെ കളി, എസ് ദുർഗ എന്നീ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ജോജുവിനെ വെച്ച ചോല എന്ന സിനിമയൊരുക്കി. ആ സിനിമ ജോജുവായിരുന്നു നിർമിച്ചത്. തിരുവനന്തപുരത്ത് നിന്ന് അടി വാങ്ങി തരും എന്ന് ജോജു സനൽകുമാർ ശശിധരനോട് പറയേണ്ടി വന്നു. പിന്നീട് കയറ്റം, വഴക്ക് എന്നീ സിനിമകളും ചെയ്തു.

ഈ സിനിമകളൊന്നും തിയേറ്ററിൽ എത്തിയില്ല. മാത്രമല്ല ഈ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തിയവരോ നിർമാതാക്കളോ ആയി തർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് തന്നെ ആരൊക്കയോ പിടിച്ച് കൊണ്ടുപോകുന്നേ എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടതും എല്ലാവരും കണ്ടതാണ്. ഇപ്പോൾ സനൽകുമാർ അമേരിക്കയിലാണ്. സനലിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് പൊലീസിന്റെ നിലപാട്.

സ്റ്റേഷൻ ജാമ്യം തരാം എന്ന് പറഞ്ഞിട്ട് അതുവേണ്ട കോടതി ജാമ്യം മതി വാശിപിടിച്ച് കോടതിയിൽ നിന്ന് ജാമ്യമെടുത്ത ആളാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ തനിക്കെതിരെ ലുക്കൗട്ട് നോട്ടീസൊന്നും പൊലീസ് പുറത്തിറക്കിയിട്ടില്ല എന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്. പുതിയ കേസിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ ഉറച്ച് നിൽക്കുകയാണ് നടി.

നടിയെ മാത്രമല്ല അവരുടെ മകളേയും സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു. നടിയുടേത് എന്ന് പറഞ്ഞ് ഏതോ ഒരു സ്ത്രീയുടെ ഫോൺ സംഭാഷണവും അയാൾ പുറത്തുവിട്ടു എന്ന് പറയുന്നു. നടിയല്ല കേസ് നൽകിയത് എന്നാണ് സനൽകുമാർ പറയുന്നത്. നടിയുടെ മകളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അയാൾ നടിയോടും നടിയുടെ ബന്ധുക്കളോടും സംസാരിച്ചു എന്നാണ് പറയുന്നത്.

അവിടെയാണ് ദുരൂഹത ഉള്ളത്. അയാൾ എന്താണ് ചെയ്യുന്നത് എന്ന് അയാൾക്ക് പോലും ബോധ്യമില്ല. വിഎസിനെ കുഴിയിൽ ചാടിച്ച ഷാജഹാൻ മാത്രമാണ് സനൽകുമാറിനോട് എന്താണ് പ്രശ്‌നം എന്ന് ചോദിച്ച് എന്നാണ് പറയുന്നത്. നോർമലായിട്ടുള്ള ആരും പ്രതികരിക്കില്ല. സനൽകുമാർ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരിൽ നിന്ന് ചികിത്സ തേടണം. ഇപ്പോഴാണെങ്കിൽ നടന്ന് പോകാം.

നല്ല ഭാവിയുള്ള സമാന്തര സിനിമയുടെ വക്താവാകും എന്ന് വിചാരിച്ച ആളായിരുന്നു സനൽകുമാർ ശശിധരൻ. അടൂരിനും ഷാജി എൻ കരുണിനും ടിവി ചന്ദ്രനും ശേഷം ആ നിരയിലേക്ക് എത്തും എന്ന് വിചാരിച്ചിരുന്നു. പക്ഷെ കടലിൽ കായം കലക്കിയ പോലെയായി. കൂടെ വർക്ക് ചെയ്യുന്ന നടി ചിരിച്ചാലോ സൗഹൃദം കാണിച്ചാലോ അത് പ്രണയമാക്കി മാറ്റി അവരുമായി സുഖിച്ച് ജീവിച്ച് കളയാം എന്ന് വിചാരിച്ചതിലുള്ള കുഴപ്പമാണ്. എന്തായാലും കഷ്ടമായി പോയി എന്ന് മാത്രമെ പറയാനുള്ളൂ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top