News
ദിലീപിന്റെ കാവ്യ മാധവന്റെയും പ്രണയം ഉറപ്പാക്കുന്നതിനെടുത്ത സിനിമ, ഒരു ബോറ് പടം; വൈറലായി ശാന്തിവിള ദിനേശിന്റെ വാക്കുകള്‍
ദിലീപിന്റെ കാവ്യ മാധവന്റെയും പ്രണയം ഉറപ്പാക്കുന്നതിനെടുത്ത സിനിമ, ഒരു ബോറ് പടം; വൈറലായി ശാന്തിവിള ദിനേശിന്റെ വാക്കുകള്‍
എപ്പോഴും വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും ദിനേശ് പറയാറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകന്‍ സംസാരിക്കാറുള്ളത്.
ഇപ്പോഴിതാ അടൂര്‍ ഗോപാല കൃഷ്ണനെതിരെ ആണ് ശാന്തിവിള രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നല്ലവനായ റൗഡി ആണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതാണ് ശാന്തിവിളയെ ചൊടിപ്പിച്ചത്. മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ എണ്ണിപ്പറഞ്ഞാണ് അടൂരിന് ശാന്തിവിള മറുപടി നല്‍കിയത്. ഇതിനൊപ്പം അടൂരിന്റെ സിനിമകളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി.
അടൂര്‍ ചെയ്ത പിന്നെയും എന്ന സിനിമയെ ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. കാവ്യദിലീപ് പ്രണയം ഉറപ്പിക്കാനാണ് ഈ സിനിമ ചെയ്തതെന്ന് തോന്നുന്നെന്ന് ശാന്തിവിള തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. ‘ആനുകാലിക വിഷയം വെച്ച് അടൂര്‍ സിനിമ ചെയ്താല്‍ പൊളിയും എന്നതിന് കാവ്യയെയും ദിലീപിനെയും വെച്ച് ചെയ്ത പിന്നെയും എന്ന സിനിമയുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്’.
‘ഹതഭാഗ്യനായ മനുഷ്യനായിരുന്നല്ലോ ചാക്കോ. സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിലേക്ക് പോവാന്‍ നില്‍ക്കുമ്പോള്‍ വഴിയെ പോയ കാറിന് കൈ കാണിച്ചു’. ‘സുകുമാരക്കുറുപ്പ് എന്ന ദ്രോഹിയും അയാളുടെ ബന്ധുക്കളും ചേര്‍ന്ന് ചാക്കോ എന്ന മനുഷ്യനെ കൊന്നില്ലേ. ആ സംഭവത്തിന്റെ ചൂടാറും മുന്നേ തന്നെ ഈ വിഷയത്തെക്കുറിച്ച് സംവിധായകന്‍ ബേബി എന്‍എച്ച് 47 എന്ന സിനിമ ചെയ്തു. നന്നായിട്ട് കലക്ഷന്‍ നേടി പടം’.
‘ഈ കഥ എടുത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും എന്ന സിനിമയാക്കി കാവ്യയെയും ദിലീപിനെയും നായകനും നായികയും ആക്കി ചെയ്തതെന്ന് എനിക്ക് അറിയില്ല. ഒരു ബോറ് പടം. ദിലീപിന്റെ കാവ്യ മാധവന്റെയും പ്രണയം ഉറപ്പാക്കുന്നതിനെടുത്താണെന്നാണ് ആ സിനിമ കണ്ടപ്പോള്‍ തോന്നിയത്. അല്ലാതെ പിന്നെയും സിനിമ ആരും ചര്‍ച്ച ചെയ്തില്ല’. ‘ഇങ്ങനെ ഒരു സിനിമയില്‍ പ്രതിഫലം വാങ്ങാതെ ആണ് ദിലീപ് ചെന്നതെങ്കില്‍ ദിലീപിന് ഈ സിനിമ കൊണ്ട് എന്ത് ഗുണം ഉണ്ടായി എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എലിപ്പത്തായം, സ്വയംവരം പോലെ ഒരു നല്ല സിനിമ ആണെന്ന് കരുതി ആയിരിക്കും ചാടിക്കൊടുത്തത്’.
‘ഇതേ കഥ വെച്ച് കുറുപ്പ് എന്ന സിനിമ ചെയ്തു. കോടികള്‍ വാരിയ സിനിമ ആയിരുന്നു. വലിയ മനസുള്ളവര്‍ക്കേ മറ്റുള്ളവരെ അംഗീകരിക്കാന്‍ പറ്റൂ, നമുക്ക് മനസ്സില്‍ എന്തെങ്കിലും വ്യക്തി വിരോധം ഉണ്ടെങ്കില്‍ അതിനെ നല്ല ഗുണ്ട ചീത്ത ഗുണ്ട എന്ന് പറഞ്ഞല്ല തോല്‍പ്പിക്കേണ്ടത്’.
‘അങ്ങോട്ട് വിളിച്ച് അങ്ങുന്നയുടെ ഒരു പടത്തില്‍ മുഖം കാണിക്കാന്‍ അവസരം തരണം എന്ന് മോഹന്‍ലാല്‍ പറഞ്ഞു കാണില്ല. അദ്ദേഹം അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല’. ‘മോഹന്‍ലാല്‍ എന്ന ആക്ടറെ താറടിച്ച് കാണിക്കാന്‍ ഈ ചലച്ചിത്ര ഭീഷ്മര്‍ വ്യഗ്രതപ്പെടുന്നത് ഒരുപക്ഷെ മമ്മൂട്ടിയെയും അശോകനെയും വെച്ച് സിനിമ ചെയ്തു, സാറെന്താ എന്നെ വെച്ച് സിനിമ ചെയ്യാത്തതെന്ന് ചോദിക്കാത്തതിന്റെ ചൊരുക്ക് ആയിരിക്കാം’ എന്നും ശാന്തിവിള ദിനേശ് പറയുന്നു.
‘ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ഒക്കെ കാണുന്ന പ്രായം ആണല്ലോ. അങ്ങനെ ആയപ്പോള്‍ ഞാനെന്ത് പറയണം, പറഞ്ഞ് കൂടാ, എന്റെ പൊസിഷന്‍ എന്താണ്. എന്നെ മലയാളി എങ്ങനെ വിലയിരുത്തും. എന്നൊന്നും ബോധവാനല്ല. എന്തും പറയുന്ന അവസ്ഥയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ തരം താണു’.
‘വെറുതെ ഒരു വിവാദം ഉണ്ടാക്കാന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ കമന്റടിച്ചു. വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല., ചെയ്യില്ല എന്ന്’. ‘അദ്ദേഹം ചെയ്തത് 15 ഓ 16 ഓ പടമാണ്. അതിനിടയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും കട്ട് ആവും ആധാറും പോവും’
‘നല്ലവനായ ഗുണ്ട എന്നാണ് പറയുന്നത്. ഞാന്‍ ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ആലോചിച്ചത് ഈ മനുഷ്യന് എന്ത് പറ്റി എന്നാണ്. വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം. പക്ഷെ വിവരക്കേട് വരാമോ’ ‘എത്ര ബഹുമാനത്തോടെ മലയാളികള്‍ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കുന്നു. അമ്പലക്കുരങ്ങാന്‍മാരെയും ചന്തക്കുരങ്ങന്‍മാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആര്‍ട്ട് സിനിമാക്കാര്‍’
‘എനിക്കിഷ്ടപ്പെട്ട ഒരു സിനിമ പോലും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് മേജര്‍ രവി പറഞ്ഞിട്ടുണ്ട്. വേണ്ട സാര്‍ ഞങ്ങള്‍ ജീവിച്ച് പോവട്ടെ. നിങ്ങളെ ചാരുകസേരയും വെറ്റില ചെല്ലവും വെച്ച് സായിപ്പന്‍മാരെ പറ്റിച്ച് ജീവിച്ചോളൂ. ഞങ്ങള്‍ പാവം’. ‘അടൂരിന്റെ പടത്തില്‍ മോന്ത കാണിച്ചാല്‍ സര്‍വഞ്ജ പീഠം കയറിയെന്ന് കരുതുന്ന കുറേ എണ്ണം തിരുവനന്തപുരത്തുണ്ട്. ഇവര്‍ വിചാരിക്കുന്നത് അടൂരിന്റെ പടത്തില്‍ എത്തി നോക്കുന്ന ക്ലോസ് അപ്പ് കിട്ടിയാല്‍ പിന്നെ ഓസ്‌കാര്‍ കിട്ടിയെന്നാണ്’
‘അതിന് പറയുന്ന ന്യായം അടൂരിന്റെ സിനിമയില്‍ മുഖം കാട്ടിയാല്‍ ലോകത്തെ എല്ലാം ഫെസ്റ്റിവലുകളിലും ആ സിനിമ പോവും അതോടെ നമ്മള്‍ പ്രശസ്തരാവും എന്നാണ്’. ‘തിരുവനന്തപുരത്തുള്ള പാക്കരന്‍ അടൂരിന്റെ പടത്തില്‍ എത്തി നോക്കി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചാല്‍ ആര്‍ക്കറിയാം ഇത് പാക്കരന്‍ ആണെന്ന്, മണ്ടന്‍മാരല്ലേ. പത്ത് പൈസ കൊടുക്കുകയും ഇല്ല’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
