Malayalam
ഒരു ദ്രോഹി കാരണം നിങ്ങള്‍ താടി വെക്കേണ്ടി വന്നു, അല്ലെങ്കില്‍ എത്ര നല്ല വേഷങ്ങള്‍ ചെയ്യേണ്ടതാണ്, മോഹന്‍ലാലിന് ഇത്രയും ബുദ്ധിയില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്; ശാന്തിവിള ദിനേശ്
ഒരു ദ്രോഹി കാരണം നിങ്ങള്‍ താടി വെക്കേണ്ടി വന്നു, അല്ലെങ്കില്‍ എത്ര നല്ല വേഷങ്ങള്‍ ചെയ്യേണ്ടതാണ്, മോഹന്‍ലാലിന് ഇത്രയും ബുദ്ധിയില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്; ശാന്തിവിള ദിനേശ്
തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുള്ള അദ്ദേഹത്തിന്റെ ഒടിയന്‍ എന്ന ചിത്രം പ്രേക്ഷകര്‍ മറക്കില്ല. ഒടിയന്‍ എന്ന സിനിമയും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മുഖത്ത് വരുത്തിയ മാറ്റങ്ങളും സിനിമാ ലോകത്ത് ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്രയേറെ വലിയ മേക്കോവറിലാണ് താരം എത്തിയത്. മുഖത്ത് ബോട്‌കോസിലൂടെ മാറ്റം വരുത്തി മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത് ഈ സിനിമയിലൂടെയാണ്.
എന്നാല്‍ ഒടിയന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹന്‍ലാലിന്റെ മുഖത്തെ മാറ്റവും വിമര്‍ശിക്കപ്പെട്ടു. വന്‍ ഹൈപ്പ് കൊടുത്ത് ആരാധകര്‍ കാത്തിരുന്ന സിനിമയായിരുന്നു ഒടിയന്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയനെക്കുറിച്ച് റിലീസിന് മുമ്പ് അത്രമാത്രം വാചാലനായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പരോക്ഷമായി സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
ഒടിയന് ശേഷം കവിള്‍ മറയ്ക്കാന്‍ താടി വെച്ച മോഹന്‍ലാലിനെ മാത്രമേ സിനിമകളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇത് നിരാശാജനകമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മോഹന്‍ലാലിന്റെ മാലൈക്കോട്ടെ വാലിബന് പ്രേക്ഷകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘താങ്കള്‍ വൃഷഭ എന്ന സിനിമ ചെയ്യുന്നു. എമ്പുരാന്‍ വരാന്‍ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തതാണ്. എനിക്ക് പൃഥിരാജ് ചെയ്ത ഒന്നാം ഭാഗം പോലും സഹിക്കാന്‍ പറ്റിയില്ല. അത് എന്റെ വിവരക്കേട് കൊണ്ടായിരിക്കും. എനിക്ക് ആ സിനിമ കാണാനുള്ള അത്രയും സെന്‍സില്ലാത്തത് കൊണ്ടായിരിക്കാം’. ‘എമ്പുരാന് പിറകെ ബറോസ് വരുന്നു. 200 കോടി ബഡ്ജറ്റില്‍ എപിക് ആക്ഷന്‍ സിനിമ വരുന്നുണ്ട്.
ഇതൊന്നുമല്ല മോഹന്‍ലാലേ തല്‍ക്കാലത്തേയ്ക്ക് ആവശ്യം. ജനപ്രിയമാകാവുന്ന ലൈറ്റായ സിനിമകള്‍ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഒരു ദ്രോഹി കാരണം നിങ്ങള്‍ താടി വെക്കേണ്ടി വന്നു. നിങ്ങളല്ല, മലയാളി പ്രേക്ഷകര്‍ ഹതഭാഗ്യരായി പോയത് അതിലാണ്. താടി വെച്ച ഫോട്ടോ കാണുമ്പോള്‍ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികള്‍ ചെയ്യിച്ച ആ എമ്പോക്കിയെ ഞാന്‍ പ്രാകാറുണ്ട്’. അല്ലെങ്കില്‍ എത്ര നല്ല വേഷങ്ങള്‍ ചെയ്യേണ്ടതാണ്. ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു. മോഹന്‍ലാലിന് ഇത്രയും ബുദ്ധിയില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്,’ ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. ഒരുകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമുണ്ടായിരുന്ന ആരാധകര്‍ പ്രശ്‌നക്കാരായിരുന്നെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.
‘ഭാഗ്യം കിട്ടാതെ പോയ ആയിരക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി ചന്നം പിന്നം ചാക്കിലാക്കി കൊണ്ട് വന്ന് തിയറ്ററില്‍ പടം തുടങ്ങുമ്പോള്‍ വാരി എറിയുക, ആര്‍പ്പുവിളിക്കുക, ഫ്‌ലക്‌സില്‍ പാലഭിഷേകം നടത്തുക, എതിരാളിയുടെ പടം വന്നാല്‍ കൂവിത്തോല്‍പ്പിക്കുക തുടങ്ങിയ കുഴപ്പങ്ങളുള്ള കാലഘട്ടമായിരുന്നു എണ്‍പതിന്റെ അവസാനം. എവിടെയോ വെച്ച് ഇതല്ല ഫാന്‍സ് അസോസിയേഷന്റെ പ്രവൃത്തിയെന്ന് അവര്‍ക്ക് തന്നെ തോന്നി. പക്ഷെ അത് വീണ്ടും തലപൊക്കുന്നോ എന്ന് സംശയമുണ്ട്’
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സിനെ അവര്‍ തന്നെ കണ്‍ട്രോള്‍ ചെയ്യണം. അതിപ്പോള്‍ പിള്ളേര് വല്ലതുമാെക്കെ ചെയ്തതിന് എന്ത് പറയാനായെന്ന് മമ്മൂട്ടി പറഞ്ഞിട്ടോ ഞാനിതൊന്നും അറിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടോ കാര്യമില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ അവരെയൊന്ന് കണ്‍ട്രോള്‍ ചെയ്യണം, ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. മമ്മൂട്ടി ആരാധകര്‍ മോഹന്‍ലാലിന്റെ മാലൈക്കോട്ടെ വാലിബനെ പരിഹസിക്കുന്നെന്നും മോഹന്‍ലാലിന് അഭിനയിക്കാനറിയില്ലെന്ന് പറയുന്നെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
അതേസമയം, മലൈകോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രം. നാടോടിക്കഥകള്‍ പറയുന്ന ശൈലിയിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ കടുത്ത ട്രോളുകളും ഡീഗ്രേഡിംഗുമാണ് നടക്കുന്നത്. ഇതിനെതിരെ നിര്‍മാതാവ് ഷിബുബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.