കേരളത്തിൽ എത്തിയത് ഒരൊറ്റ ലക്ഷ്യത്തിന്; ജീവിതത്തിൽ സംഭവിച്ച പിഴവ്; ചങ്കുപൊട്ടി ബാല!!!
By
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്.
കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല താരം എങ്കിലും ബാലയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൂടാതെ ബാലയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാര്‍ത്തകളില്‍ നിറച്ച സംഭവങ്ങളായിരുന്നു.
എന്നാല്‍ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ ബാല വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം വ്യക്തിജീവിതമാണ്.
കുറച്ചു നാളുകളായി ഗായിക അമൃതയുടെയും നടൻ ബാലയുടെയും കുടുംബപ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചവിഷയം. പ്രണയിച്ച് വിവാഹിതരായ ഇരുവരും മകൾ ജനിച്ച് വൈകാതെ വേർപിരിയുകയായിരുന്നു. കുട്ടി മൈനറായതുകൊണ്ട് തന്നെ ഇരുവരുടെയും ഏക മകൾ അവന്തികയുടെ സംരക്ഷണ ചുമതല അമൃതയ്ക്കായിരുന്നു.
തുടക്കത്തിൽ ബാലയ്ക്ക് മകളെ കാണാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകളെ കാണാൻ സാധിക്കാറില്ല. കുറച്ചു നാളുകൾക്ക് മുൻപ് താരം കരൾ രോഗത്തിൽ നിന്നും രക്ഷപെട്ട് തിരികെ ജീവിതത്തിലേക്ക് എത്തിയത്. മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും ബാല പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ മത്സരാർത്ഥിയായി പങ്കെടുത്തപ്പോൾ കേരളത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയ ബാലയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നാണ് ബാല പറയുന്നത്. ‘എന്റെ മുത്തശ്ശന്റെ കാലം മുതലെ സിനിമായുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണ്.
പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന്‍ തിരഞ്ഞെടുത്തത് സംവിധാന മേഖയാണ്.’ ‘പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാൻ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോൾ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിനയിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. പക്ഷെ വീട്ടില്‍ ആര്‍ക്കും യോജിപ്പ് ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് വീടി വിട്ടിറങ്ങി വന്നാണ് മലയാള സിനിമകള്‍ ചെയ്തത്.’
‘തമിഴ്നാട്ടിൽ നിന്നും ഫ്ലൈറ്റിൽ കേരളത്തിലേക്ക് വന്നു. റൂമെടുത്ത് താമസം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ആദ്യത്തെ മലയാള സിനിമ കളഭം കമ്മിറ്റായി. പിന്നീട് ബിഗ് ബി, പുതിയമുഖം എന്ന സിനിമകളിലൂടെ ബ്രേക്ക് കിട്ടി. അതിനുശേഷം കുറച്ച് അഹങ്കാരത്തോടെ വീട്ടുകാരുടെ മുന്നില്‍ പോയി നിന്നു. അവര്‍ക്കൊക്കെ സന്തോഷമായിരുന്നു. അതുപോലെ അമൃതയെ ഞാൻ ആദ്യമായി കാണുന്നത് ഐഡിയ സ്റ്റാർ സിംഗറിൽ വെച്ചല്ല.
‘അച്ഛന്‍ തന്ന ഒരുപദേശം ഞാന്‍ കേട്ടില്ല. അത് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു. ഇപ്പോഴും ആ കുറ്റബോധം മനസിലുണ്ട്. അച്ഛന്‍ മാത്രമല്ല ചേട്ടനും സുഹൃത്തുക്കളും എല്ലാം പറഞ്ഞു. പക്ഷെ ആ പ്രായത്തില്‍ ആര് എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തോന്നില്ല. കാതിനുള്ളില്‍ കയറി ഇരുന്ന് ഉപദേശിച്ചാലും നമ്മളാണ് ശരിയെന്ന് കരുതും.’ ‘ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു. അതെല്ലാം കണ്ട് വിഷമത്തിലാണ് അച്ഛന്‍ മരിച്ചത്.
മൂന്ന് കൊല്ലമായി അച്ഛന്‍ പോയിട്ട് പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എനിക്ക് ഈ ജനറേഷനിലുള്ളവരോട് പറയാനുള്ളത് അതാണ്. പൊതുവെ ആരെയും ഉപദേശിക്കുന്ന ആളല്ല ഞാന്‍. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്.’ വീട്ടുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ നല്ല വശങ്ങളെ കുറിച്ച് ചിന്തിയ്ക്കുക. നമുക്ക് മോശം വരുന്നത് അച്ഛനും അമ്മയും പറയില്ല. കഴിയുന്നതും അത് അനുസരിക്കാന്‍ ശ്രദ്ധിക്കുക.
ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ എനിക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം ഒരു പരാജയമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.’ ‘രാജാവിനെ പോലെ തന്നെയാണ് ജീവിയ്ക്കുന്നത്’, എന്നാണ് ബാല പറഞ്ഞത്. ബാലയുടെ ചേട്ടനാണ് തമിഴിൽ സുപ്രസിദ്ധനായ സംവിധായകൻ സിരുത്തെ ശിവ. ഒരു ചേച്ചി കൂടി ബാലയ്ക്കുണ്ട്. ഡോക്ടറായ എലിസബത്തിനെയായിരുന്നു ബാല രണ്ടാമതായി വിവാഹം കഴിച്ചത്.