Actress
ഗീത വന്നതും എന്നെ കണ്ട്, അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് പറഞ്ഞു, ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി; ശാന്തകുമാരി
ഗീത വന്നതും എന്നെ കണ്ട്, അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് പറഞ്ഞു, ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി; ശാന്തകുമാരി
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി. ആവനാഴി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് നടി പങ്കുവെയ്ക്കുന്നത്.
ആവനാഴി ചെയ്യുന്ന സമയത്ത് തനിക്ക് ഒരുപാട് ചീത്ത കേൾക്കേണ്ടിവന്നിട്ടുണ്ട്. നടി ഗീത ആദ്യമായി ലൊക്കേഷനിൽ വന്ന ദിവസമായിരുന്നു അന്ന്. അന്ന് ഞാൻ കാലിൽ നിറച്ച് പഴുപ്പൊക്കെ വച്ച്കെട്ടി, ചങ്ങലക്കിട്ടിരിക്കുന്ന സീനാണ് ചെയ്യുന്നത്. ഗീത വന്നതും ‘അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് ഗീത പറഞ്ഞു.
അവർക്ക് എന്നെ അറിയില്ല, എനിക്ക് അവരെയും അറിയില്ല. എന്നാൽ ഗീത പറഞ്ഞതുകേട്ട് മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി. ‘എന്താ പറയുന്നത്, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങൾ പോയി പുറത്തുനിൽക്കെന്ന് മമ്മൂട്ടി അവരോട് പറഞ്ഞു.
ഗീതയ്ക്ക് അഭിനയിക്കുകയാണെന്ന് മനസിലായില്ലായിരുന്നു. കാലൊക്കെ പഴുത്തിരിക്കുകയല്ലേ, മേക്കപ്പാണെന്ന് മനസിലായില്ല. ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നിയെന്നും ശാന്ത കുമാരി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാന്തകുമാരി.
അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാർത്തകൾ കാരണം അവസരങ്ങൾ ലഭിച്ചില്ലെന്നും ശാന്തകുമാരി പറഞ്ഞിരുന്നു. എന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു.
എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അഞ്ച് വർഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.
ഞാൻ പതിമൂന്ന് വർഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ശാന്തകുമാരി പറഞ്ഞിരുന്നു.
