Connect with us

അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി, മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാണ്; കുറിപ്പുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍

Malayalam

അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി, മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാണ്; കുറിപ്പുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍

അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി, മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാണ്; കുറിപ്പുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍

രണ്ട് ദിവസം മുമ്പായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ 64ാം പിറന്നാള്‍. സിനിമാ-രാഷട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. പിറന്നാളിന് തലേ ദിവസം മുതല്‍ സോഷ്യല്‍മീഡിയകളിലെല്ലാം മോഹന്‍ലാലിന്റെ ഫോട്ടോയും മാഷപ്പ് വീഡിയോകളും കൊണ്ട് നിറഞ്ഞിരുന്നു.

ഭാര്യയ്ക്കും വളരെ അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു താര രാജാവിന്റെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ കേക്ക് നല്‍കുന്ന ഭാര്യ സുചിത്രയെയും വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ഫോട്ടോ പതിപ്പിച്ച മനോഹരമായ കേക്കാണ് സുഹൃത്തുക്കള്‍ താരത്തിനായി ഒരുക്കിയിരുന്നത്. അതേസമയം മലയാളത്തിന്റെ പ്രിയനടന് ആശംസകളറിയിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

മോഹന്‍ലാല്‍ ഫാന്‍സിനു മുമ്പ് ആശംസയറിച്ചു കൊണ്ട് മമ്മൂട്ടിയുടെ പോസ്റ്റാണ് ആദ്യം എത്തിയത്. പതിവ് തെറ്റിക്കാതെ കൃത്യം 12 മണിയ്ക്ക് തന്ന മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ആശംസ. മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ദിലീപ് ഉള്‍പ്പെടെയുള്ളവരും ആശംസ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവരുടെ കൂട്ടത്തില്‍ അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനുമുണ്ട്. മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയുമായും തനിക്കും കുടുംബത്തിനുമുള്ള ആത്മബന്ധത്തെ കുറിച്ച് കുറിപ്പില്‍ അനന്തപത്മനാഭന്‍ എഴുതി. കഴിഞ്ഞ ആഴ്ച്ചയും അമ്മ കൊച്ചിയില്‍ വന്നപ്പോള്‍ എളമക്കര ശ്രീ ഗണേശില്‍ പോയിരുന്നു. ശാന്ത ആന്റിയെ കണ്ടിരുന്നു.

അമ്മ ഇവിടെ വരുമ്പോഴൊക്കെ പോവും. ആറ് വര്‍ഷം മുമ്പ് എണ്‍പതാം പിറന്നാളിന് ക്ഷണിക്കപ്പെട്ട മൂന്ന് സതീര്‍ത്ഥ്യകളില്‍ ഒന്ന് അമ്മയായിരുന്നു. അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി. രഘുപതി രാഘവ രാജാറാം പാടി. കുറെ ചിരിച്ചു. ഇടയ്ക്ക് ഇറങ്ങാം അമ്മേ എന്ന് പറഞ്ഞപ്പോള്‍ അനങ്ങിപ്പോവരുതെന്ന് കാണിച്ച് തമാശക്ക് എന്നെ തല്ലാന്‍ കൈ ഉയര്‍ത്തി.

എത്ര തമാശകള്‍ പറഞ്ഞിരുന്ന ആളാണ്… മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാ എന്ന് പിന്നെയും മനസില്‍ പറഞ്ഞു. കുറേ പലഹാരങ്ങള്‍ കഴിപ്പിച്ചു. കൈ പിടിച്ച് ഉമ്മവെച്ചു. പടി വരെ വന്ന് യാത്രയാക്കി. ചിത്രങ്ങള്‍ പുറത്ത് കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് അത് ചെയ്യുന്നില്ല. ഇറങ്ങുമ്പോള്‍ ഓര്‍ത്തു… എത്ര സൗഭാഗ്യവതിയായ അമ്മ. ആ സുകൃതിയായ മകന്… പ്രിയപ്പെട്ട ലാലേട്ടന് ഇനിയും ഒത്തിരി പിറന്നാളുകള്‍ നേരുന്നു എന്നായിരുന്നു അനന്തപത്മനാഭന്റെ കുറിപ്പ്. അമ്മയെന്നാല്‍ ജീവനാണ് മോഹന്‍ലാല്‍ എന്ന വ്യക്തി.

അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് മലയാളികള്‍ കണ്ടിട്ടുള്ളതാണ്. അഭിമുഖങ്ങളില്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളില്‍ ഒതുക്കുകയാണ് താരരാജാവിന്റെ പതിവെങ്കിലും അദ്ദേഹത്തിന്റെ അമ്മ നമുക്ക് സുപരിചിതയാണ്. പ്രായത്തിന്റേതായ അവശതകള്‍ മൂലം താരത്തിന്റെ അമ്മയിപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

തണലും തണുപ്പും ഏകുന്ന ആല്‍മരം പോലെയാണ് അമ്മമാര്‍. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ് കൊണ്ട് മുഖം ചേര്‍ത്ത് വെയ്ക്കും. അവിടെ സ്‌നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേള്‍ക്കും. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ എല്ലാ അമ്മമാരും ഒരുപോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഛായകൊണ്ടും സ്‌നേഹം കൊണ്ടും എല്ലാം എന്റെ ഏറ്റവും ലോലമായ മാനസിക ഭാവങ്ങള്‍ പോലും തൊട്ടറിയാന്‍ എന്റെ അമ്മയ്ക്ക് സാധിക്കും.

എന്റെ മനസൊന്ന് നൂലിട മാറിയാല്‍ മതി വേദനിച്ചാല്‍ മതി അമ്മ കൃത്യമായി ചോദിക്കും എന്ത് പറ്റി മക്കളേ എന്ന്… എന്തേ ലാലു എന്ന്. അമ്മ എനിക്ക് വാക്കുകള്‍ക്ക് അതീതമായ ഒരനുഭവമാണ് എന്നാണ് മോഹന്‍ലാല്‍ അടുത്തിടെ മാതൃദിനത്തില്‍ അമ്മയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. 2007 ലാണ് മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായര്‍ മരിക്കുന്നത്. മോഹന്‍ലാലിന്റെ ജേഷ്ഠ സഹോദരന്‍ പ്യാരിലാലും 2000ല്‍ മരണപ്പെട്ടിരുന്നു. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്ത കുമാരിയുടെയും പേരില്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ നിരവധി സേവനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട് മോഹന്‍ലാല്‍.

More in Malayalam

Trending