Connect with us

ഇന്ത്യൻ 2 വിന് ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല; പക്ഷേ ഇന്ത്യൻ 3 തീർച്ചയായും ഇഷ്ടപ്പെടും; ശങ്കർ

Tamil

ഇന്ത്യൻ 2 വിന് ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല; പക്ഷേ ഇന്ത്യൻ 3 തീർച്ചയായും ഇഷ്ടപ്പെടും; ശങ്കർ

ഇന്ത്യൻ 2 വിന് ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല; പക്ഷേ ഇന്ത്യൻ 3 തീർച്ചയായും ഇഷ്ടപ്പെടും; ശങ്കർ

ശങ്കർ – കമൽ ഹാസൻ കൂട്ടുകെട്ടിൽ വമ്പൻ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷകൾക്ക് വിപരീദമായി ചിത്രം തകർന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല, വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും ചിത്രത്തിനെതിരെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് താനൊരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ശങ്കർ.

ഒരു നല്ല ആശയം മുന്നോട്ട് വയ്ക്കുക എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ആ രീതിയിൽ ഞാൻ വളരെ െസന്തോഷവാനാണ്. വീട് വൃത്തിയാണെങ്കിൽ രാഷ്ട്രവും വൃത്തിയായിരിക്കും എന്നത് അത്ഭുതകരവും അനിവാര്യവുമായ ഒരു ആശയമാണ്. പ്രായോഗികമായി ഇത് എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നതാണ് ഒരു ചോദ്യമെങ്കിലും, അത് ഇപ്പോഴും പ്രധാനമാണ്.

രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മൂന്നാം ഭാഗം ഉറപ്പായും റിലീസ് ചെയ്യും. അത് തീർച്ചയായും പ്രേക്ഷകർക്ക് ഇഷ്ടമാകും. ഗെയിം ചെയ്‌ഞ്ചറിന്റെ വർക്കുകൾ പൂർത്തിയായാൽ ഉടൻ തന്നെ ഇന്ത്യൻ 3 യുടെ ജോലികൾ ആരംഭിക്കും. ഇന്ത്യൻ 3 തിയ‌േറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ശങ്കർ പറഞ്ഞു.

ജൂലൈ 12ന് ആണ് ഇന്ത്യൻ 2 തിയേറ്ററുകളിൽ എത്തിയത്. 1996ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. റിലീസ് ചെയ്തത്. വമ്പൻ താരനിരയിൽ ഒരുങ്ങിയ ചിത്രത്തിന് തുടക്കത്തിൽ തന്നെ വലിയ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഭേദപ്പെട്ട അഡ്വാൻസ് ബുക്കിം​ഗോടെയാണ് ചിത്രം തിയേറ്ററിലെത്തിയത്.

More in Tamil

Trending

Recent

To Top