എന്റെ മകൻ പോയി; എനിക്കും കുടുംബത്തിനും നികത്താൻ കഴിയാത്ത നഷ്ട്ടം; സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു; ക്രിസ്മസ് ദിനത്തിൽ ഹൃദയം നുറുങ്ങുന്ന ദുഃഖവാർത്തയുമായി നടി തൃഷ!!
By
കാല്‍ നൂറ്റാണ്ടിലേറെയായി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന നായിക നടിയാണ് തൃഷ കൃഷ്ണ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് എത്തിയ തൃഷയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോഡി എന്ന ചിത്രത്തിലൂടെ 1999 ല്‍ ആയിരുന്നു തൃഷയുടെ തുടക്കം. മൗനം പേസിയതേ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ ഈ ക്രിസ്മസ് ദിനത്തിൽ ഹൃദയം നുറുങ്ങുന്ന ദുഃഖവാർത്തയുമായി എത്തിയിരിക്കുകയാണ് നടി തൃഷ കൃഷ്ണ. തന്റെ വളർത്തു നായ സോറോ വിടപറഞ്ഞ വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ് തൃഷ വേദനയോടെ കുറിച്ചത്. നികത്താൻ കഴിയാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
‘എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കും എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു.’ എന്നാണ് തൃഷ കുറിച്ചത്.
സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവുമുണ്ട്. നിരവധി പേരാണ് തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്. ഏറ്റവും കഠിനമായ വേദനയാണ് ഇത്.
സമയമെടുത്ത് സമാധാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കഥകളിലൂടെ അവന്‍ എന്നും ജീവനോടെ നിലനില്‍ക്കും. നമ്മുടെ മക്കള്‍ സ്വര്‍ഗത്തില്‍ പരസ്പരം കൂട്ടുകൂടുമെന്ന് പ്രതീക്ഷിക്കാം. – എന്നാണ് കല്യാണി പ്രിയദര്‍ശന്‍ കമന്റ് ചെയ്തത്. പൂർണിമ ഇന്ദ്രജിത്ത്, ഹൻസിക തുടങ്ങിയ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
തമിഴ് – തെലുങ്ക് സിനിമകളില്‍ മാത്രമല്ല മലയാളത്തിലും തൃഷ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. കരിയറില്‍ ചെറിയൊരു കാലയളവ് സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്തതോടെ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും, പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
തുടര്‍ന്ന് ചെയ്ത ലിയോയും നല്ല ഹൈപ്പ് നേടിക്കൊടുത്തു. അജിത്തിനൊപ്പമുള്ള വിടാമുയര്‍ച്ചി, കമല്‍ ഹാസനൊപ്പമുള്ള തങ്ക് ലൈഫ്, മോഹന്‍ലാലിനൊപ്പമുള്ള റാം എന്നിങ്ങനെ സൂപ്പര്‍ താര ചിത്രങ്ങളാണ് ഇനി തൃഷയുടേതായി വരാനിരിയ്ക്കുന്നത്.
