Connect with us

തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെ നിവിന്‍ പോളിക്കും അങ്ങനെയൊരു ഇമേജ് വന്നു; കുഞ്ചാക്കോ ബോബൻ അതിൽ നിന്നും പുറത്തുകടന്നു; എനിക്ക് വലിയ ചോയ്‌സില്ലായിരുന്നു ; ശങ്കർ

News

തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെ നിവിന്‍ പോളിക്കും അങ്ങനെയൊരു ഇമേജ് വന്നു; കുഞ്ചാക്കോ ബോബൻ അതിൽ നിന്നും പുറത്തുകടന്നു; എനിക്ക് വലിയ ചോയ്‌സില്ലായിരുന്നു ; ശങ്കർ

തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെ നിവിന്‍ പോളിക്കും അങ്ങനെയൊരു ഇമേജ് വന്നു; കുഞ്ചാക്കോ ബോബൻ അതിൽ നിന്നും പുറത്തുകടന്നു; എനിക്ക് വലിയ ചോയ്‌സില്ലായിരുന്നു ; ശങ്കർ

ഒരു കാലത്ത് ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിന്ന നടനാണ് ശങ്കര്‍. ഏറെ ആരാധകരുള്ള താരം പിന്നീട് സിനിമയില്‍ നിന്നും അകന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ശങ്കർ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ശങ്കർ തൻ്റെ അഭിനയജീവിതത്തെ കുറിച്ചും സിനിമയിൽ ഇപ്പോൾ വന്ന മാറ്റങ്ങളെ കുറിച്ചും പറയുകയാണ് .

“ചെയ്ത പല സിനിമകളും സൂപ്പര്‍ഹിറ്റാകാന്‍ തുടങ്ങിയപ്പോള്‍ റൊമാന്റിക് ഹീറോ എന്ന ബ്രാന്‍ഡിങ് തനിക്ക് വന്നുവെന്നും അന്ന് സിനിമ തെരഞ്ഞെടുക്കുന്നതില്‍ വലിയ ചോയ്‌സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ നടന്മാര്‍ ആ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ കഥ ഇഷ്ടപ്പെട്ടാണ് ചെയ്യുന്നതെന്നും ശങ്കര്‍ പറഞ്ഞു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശങ്കർ പറഞ്ഞത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സുഖമോ ദേവി അങ്ങനെ കുറേ സിനിമകള്‍ സൂപ്പര്‍ഹിറ്റായി. അതിലൂടെ എനിക്ക് റൊമാന്റിക് ഹീറോ എന്നൊരു ബ്രാന്‍ഡിങ് വന്നു. പക്ഷേ, ഇന്നത്തെ ചെറുപ്പക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്. ആവര്‍ത്തിച്ച് ഇങ്ങനെയുള്ള സിനിമകള്‍ വന്നാല്‍ അവര്‍ എടുക്കില്ല.

അന്ന് വലിയ ചോയ്‌സില്ല. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു .കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ചെയ്തത്. പക്ഷേ, ഇന്നാണെങ്കില്‍ കുറേക്കൂടി ശ്രദ്ധിക്കും. പല ഴോണറുകളിലുള്ള സിനിമ ചെയ്യാന്‍ നോക്കും.

കുഞ്ചാക്കോ ബോബന്‍ റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്ന് പുറത്തു കടന്ന ആളാണ്. സിനിമയിലെ ഇടവേളക്ക് ശേഷം അയാള്‍ തിരികെയെത്തിയത് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ്. തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെ നിവിന്‍ പോളിക്കും അങ്ങനെയൊരു ഇമേജ് വന്നു. പക്ഷേ, അതില്‍നിന്നും അവര്‍ മൂവ് ചെയ്തു, ശങ്കര്‍ പറഞ്ഞു.

അടുത്ത് കണ്ടതില്‍ വെച്ച് തനിക്ക് ഇഷ്ടമായ സിനിമകളെക്കുറിച്ചും സിനിമകള്‍ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കുമ്പളങ്ങി നൈറ്റ്‌സ് എനിക്ക് ഇഷ്ടമായി. പിന്നെ ദൃശ്യം ഒന്നാം ഭാഗം. കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട്, കണ്ടിരിക്കാന്‍ വളരെ രസമുള്ള സിനിമയാണ്. പണ്ടൊക്കെ മൂന്നോ നാലോ പേരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇന്നൊരു സിനിമയെടുത്താല്‍ അതില്‍ പത്തോ ഇരുപതോ ആക്ടേഴ്‌സ് ഉണ്ടാകും. അവരൊക്കെയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. അവരുടേതായ ഒരു ശ്രമം അതിലുണ്ട്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍, ടൊവിനോ, നിവിന്‍ പോളി തുടങ്ങിയവരെല്ലാം നന്നായി ചെയ്യുന്നുണ്ട്.

ഒരു സിനിമ എങ്ങെന ചെയ്യണം, എങ്ങെന വരണം എന്നൊക്കെ പ്ലാന്‍ ചെയ്യുന്നതിലേക്ക് മാറി. അതിനുമുന്‍പ് നല്ലൊരു സംവിധായകന്‍ ആണെങ്കില്‍ കഥപാലും കേള്‍ക്കാതെ യെസ് പറയുമായിരുന്നു. പെട്ടെന്ന് നോ പറയില്ല.

ഇപ്പോള്‍ വളെര പ്ലാന്‍ഡ് ആണ്. സിനിമ നല്ലതാെണങ്കില്‍ മാത്രമേ സ്വീകരിക്കെപ്പടുന്നുള്ളൂ. എല്ലാ സിനിമയും മനുഷ്യജീവിതവുമായി ബന്ധെപ്പട്ടു പോകുന്നതാണല്ലോ. മനുഷ്യരുെട വികാരങ്ങളും ചലനങ്ങളുെമാെക്ക ആത്യന്തികമായി ഒന്നുതെന്ന. മുന്‍പ് സിനിമ ഇ്രതയും വികസിച്ചിട്ടില്ല. ചെമ്മീനും പടയോട്ടവും േപാലുള്ള സിനിമകള്‍ അന്നും വന്നിട്ടുണ്ട്.

ഇന്ന് സിനിമ കുേറക്കൂടി വലുതായി. സാറ്റലൈറ്റ് റൈറ്റ് വന്നതോടെ തന്നെ ഇന്‍ഡസ്ട്രി മാറി. ബിസിനസ് വര്‍ധിച്ചു. ടിക്കറ്റ് നിരക്ക് മാറി. തികച്ചും നാച്ചൊറലായി സിനിമ എടുക്കുന്ന സംവിധായകരും അഭിനേതാക്കളുമുണ്ടായി. അഭിനയ രീതിയിലും മാറ്റം വന്നു, ശങ്കര്‍ പറഞ്ഞു.

about sankar

More in News

Trending