News
പ്രേതമുള്ളത് കൊണ്ടാണ് ജയറാം സാര്‍ അവിടെ താമസിക്കാത്തത് ; ഗൂഗിള്‍ ചെയ്താല്‍ ആ ഹോട്ടലിലെ വിശ്വാസത്തെക്കുറിച്ച് അറിയാമെന്നും ഐശ്വര്യ ലക്ഷ്മി !
പ്രേതമുള്ളത് കൊണ്ടാണ് ജയറാം സാര്‍ അവിടെ താമസിക്കാത്തത് ; ഗൂഗിള്‍ ചെയ്താല്‍ ആ ഹോട്ടലിലെ വിശ്വാസത്തെക്കുറിച്ച് അറിയാമെന്നും ഐശ്വര്യ ലക്ഷ്മി !
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. കുമാരിയാണ് ഐശ്വര്യയുടെ പുതിയ ചിത്രം. പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ തന്നെ പേടിപ്പിച്ച അനുഭവം പറയുകയാണ് താരം. ജയറാമിന്റെ മുറിയില്‍ പ്രേതമുണ്ടെന്ന് പറഞ്ഞ് തന്നെ പേടിപ്പിച്ചെന്നും ശരിക്കും ആ ഹോട്ടലില്‍ അങ്ങനെ ഒരു വിശ്വാസമുണ്ടെന്നും ഗൂഗിള്‍ ചെയ്താല്‍ അതിനെക്കുറിച്ച് അറിയാന്‍ കഴിയുമെന്നും ഐശ്വര്യ പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍ റാമൂജിയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ സിത്താര, താര എന്ന് പേരുള്ള ഹോട്ടലുകളുണ്ട്. ഞാന്‍ താമസിച്ചത് സിതാരയിലാണ്. അവിടെ പ്രേതമുണ്ടെന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിച്ചിരുന്നു.
ഒരു നിലയില്‍ പ്രേതമുണ്ടെന്നാണ് പറയുന്നത്. ശരിക്കും അങ്ങനെ ഒരു വിശ്വാസമുണ്ട്. ഗൂഗിള്‍ ചെയ്താല്‍ കാണാന്‍ പറ്റും. ജയറാം സാര്‍ താമസിക്കുന്ന റൂമില്‍ പ്രേതമുള്ളതുകൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാത്തതെന്നാണ് എന്നോട് പറഞ്ഞത്.
പക്ഷേ എന്റെ റൂമില്‍ അതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാലും എനിക്ക് ഭയങ്കര പേടിയായിരുന്നു. എന്നെ അതെല്ലാം പറഞ്ഞാണ് അവര്‍ പേടിപ്പിക്കുക, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്.
about aiswarya lekshmi