Connect with us

കോടതി മുറി സെറ്റിട്ടത് തിരുവനന്തപുരത്തെ കേരളാ യൂണിവേഴ്‌സിറ്റിബോയ്‌സ് ഹോസ്റ്റലില്‍; മലയാള സിനിമയില്‍ ഇത്രയും നല്ലൊരു കോടതി മുറി വേറെയില്ലെന്ന് ശങ്കര്‍ ഇന്ദുചൂടന്‍

Malayalam

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു നേര്. ഇപ്പോള്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. നേരില്‍ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് യുവതാരം ശങ്കര്‍ ഇന്ദുചൂടന്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. കോര്‍ട്ട് റൂം ഡ്രാമ ചിത്രമാണ് നേര്. ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കിന്റെ മികവിനെ പറ്റിയും താരം പറയുന്നു.

നേരിലെ പ്രധാന ലൊക്കേഷന്‍ കോടതി മുറിയായിരുന്നു. ചിത്രത്തിന്റെ കാതലായ ഭാഗമെന്നുതന്നെ പറയാം. നേരിന് വേണ്ടി കോടതി മുറി സെറ്റിട്ടത് തിരുവനന്തപുരത്തെ പ്രശസ്തമായ കേരളാ യൂണിവേഴ്‌സിറ്റിയുടെ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു.

പ്രശസ്ത കലാസംവിധായകന്‍ ബോബനാണ് നേരിന് വേണ്ടി കോടതി മുറി നിര്‍മ്മിച്ചത്. സിനിമയില്‍ കാണുന്നത് പോലെ തന്നെ യഥാര്‍ത്ഥ കോടതിയുടെ മാതൃകയില്‍ തന്നെയാണ് സെറ്റിട്ടത്.

ഒരുപക്ഷേ മലയാള സിനിമയില്‍ ഇത്രയും നന്നായി കോടതി മുറി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കോടതിയില്‍ നില്‍ക്കുമ്പോഴായാലും തനിക്ക് സംഭാഷണങ്ങള്‍ കുറവായിരുന്നു. കൂടുതലും എക്‌സ്പ്രഷനുകളായിരുന്നു എന്നും ശങ്കര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top