Connect with us

എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്, മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി!; മീര ജാസ്മിന്‍

Malayalam

എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്, മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി!; മീര ജാസ്മിന്‍

എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്, മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി!; മീര ജാസ്മിന്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.

ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. വര്‍ഷങ്ങളായി ഫിലിം ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും മീര ജാസ്മിന് സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദമില്ല. ഇതേക്കുറിച്ച് നടി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം നടന്‍ ദിലീപ് മീരയുടെ അടുത്ത സുഹൃത്തായിരുന്നു. ഇന്നും ഈ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ദിലീപിന്റെ ജീവിതത്തിലെ പല ഘട്ടങ്ങള്‍ മീര ജാസ്മിന്‍ കണ്ടതാണ്.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെക്കുറിച്ചും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനെക്കുറിച്ചും മീര മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മഞ്ജുവും ദിലീപും വിവാഹിതരായിരുന്ന കാലത്ത് ഇരുവരെയും കുറിച്ച് ഒരു അഭിമുഖത്തില്‍ മീര സംസാരിച്ചിരുന്നു. മഞ്ജു അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് മീര അന്ന് പരാമര്‍ശിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്താണ് മഞ്ജു ചേച്ചി അഭിനയിക്കാത്തതെന്ന് ദിലീപേട്ടനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്.

മഞ്ജു ചേച്ചിയോട് ചോദിച്ചപ്പോള്‍ അഭിനയിക്കാത്തതില്‍ അവര്‍ കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞു. അത് അവരുടെ പേഴ്‌സണല്‍ ലൈഫാണ്. നമുക്കതില്‍ കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നിയന്ത്രണമേ ഇല്ല. വേണമെങ്കില്‍ അഭിനയിക്കാം, വേണ്ടെങ്കില്‍ അഭിനയിക്കേണ്ട. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കേണ്ട എന്ന തീരുമാനമില്ല. സിനിമയ്ക്ക് വിവാഹം ഒരു തടസമില്ല.

ഹോളിവുഡിലൊക്കെ കരിയറിലെ പീക്ക് തുടങ്ങുന്നത് തന്നെ കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് കുട്ടികളായി നാല്‍പത് വയസിലോ മറ്റോ ആയിരിക്കും. ഞാന്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ചിലപ്പോള്‍ പല കാര്യങ്ങളും നോക്കേണ്ടി വരും. എന്റെ ഷെയ്പ്പ് മെയ്‌ന്റെയിന്‍ ചെയ്യണം. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ സിനിമാ രംഗത്ത് തുടരാമെന്നും മീര ജാസ്മിന്‍ അന്ന് അഭിപ്രായപ്പെട്ടു.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറവും ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോള്‍ മീര നേരിട്ടെത്തി ആശംസകളും അറിയിച്ചു. അവര്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഹാപ്പിയായി നല്ലൊരു ജീവിതം നയിക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. വിവാഹത്തിന് എല്ലാവരെയും വിളിച്ചിട്ടുണ്ട്. ഞാനൊരു കുടുംബം പോലെ തന്നെയാണ്. നേരത്തെ പ്ലാന്‍ ചെയ്ത വിവാഹമാണെന്ന് തോന്നുന്നില്ലെന്നും മീര ജാസ്മിന്‍ അന്ന് വ്യക്തമാക്കി. ദിലീപിനൊപ്പം നിരവധി സിനിമകളില്‍ മീര ജാസ്മിന്‍ അഭിനയിച്ചിട്ടുണ്ട്.

നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് ദിലീപ് നായകനായ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ്. പിന്നീട് ഗ്രാമഫോണ്‍, പെരുമഴക്കാലം, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളില്‍ ദിലീപും മീരയും ഒരുമിച്ചത്തി. കാവ്യയും മീരയും തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത സിനിമയാണ് പെരുമഴക്കാലം. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഈ സിനിമയിലൂടെ കാവ്യ സ്വന്തമാക്കി. ഇതേക്കുറിച്ചും മീര അഭിമുഖത്തില്‍ സംസാരിച്ചിട്ടുണ്ട്. കാവ്യ പുരസ്‌കാരത്തിന് അര്‍ഹയാണ്. തന്നെപ്പോലെ എല്ലാവര്‍ക്കും കരിയറില്‍ അവരുടേതായ സ്വപ്നങ്ങള്‍ ഉണ്ടെന്നും മീര ജാസ്മിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും മീര ജാസ്മിന്‍ സംസാരിച്ചിരുന്നു. പക്വതയൊക്കെ വന്നെങ്കിലും താനിപ്പോഴും കുട്ടിയെ പോലെ ആണെന്നും ഡിപെന്‍ഡന്റ് ആയി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മീര പറയുന്നു. ‘എന്റെ ജീവിതത്തില്‍ ചില വ്യക്തികളുണ്ട്. എനിക്ക് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ചില ആളുകളുണ്ട്. അവര്‍ വിഷമിച്ചാല്‍ എനിക്ക് വിഷമം വരും. അവര്‍ ഹാപ്പി ആണെങ്കില്‍ ഞാനും ഹാപ്പിയാണ്.

അങ്ങനെയൊരാളാണ് ഞാന്‍. സിനിമയില്‍ വന്നതില്‍ നിന്നും ഞാന്‍ ഇന്ന് ഒരുപാട് ഇന്‍വോള്‍വ് ആയിട്ടുണ്ട്. വളരെ നല്ലൊരു പൊസിഷനില്‍ ആണ് ഞാനിന്ന്. അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍. അത് കഴിഞ്ഞ് ഞാന്‍ ഒരുപാട് ദൂരം യാത്ര ചെയ്തു. നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി. അന്നെനിക്ക് കുട്ടിയുടെ മനോഭാവം ആയിരുന്നു.

ഇന്നതില്‍ മാറ്റമുണ്ടെങ്കിലും ഞാനൊരു കുട്ടിയെ പോലെ തന്നെയാണ്. പക്വതയുമുണ്ട്, എന്നാല്‍ കുട്ടിയുമാണ്. അങ്ങനെയൊരു ബാലന്‍സിലാണ്. എന്തെങ്കിലും ഒക്കെ ഒരു പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുക്കും. എന്നിട്ട് സാഹചര്യം മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കും. എന്നെ സംബന്ധിച്ച് പാട്ട് ഒരു സമാധാനത്തിനുള്ള മാര്‍ഗമാണ്. ആരും കേള്‍ക്കാതെ പാടുകയൊക്കെ ചെയ്യും,’ എന്നും മീര ജാസ്മിന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top