Connect with us

ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല; സിദ്ദിഖ്

Malayalam

ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല; സിദ്ദിഖ്

ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല; സിദ്ദിഖ്

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സിദ്ദിഖ്. ഇപ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേരില്‍ പ്രധാന വേഷത്തില്‍ നടനും എത്തുന്നുണ്ട്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.

‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല, എന്നാല്‍ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തിയേറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല.’

‘തിയേറ്ററില്‍ അത് ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. പിന്നെ ഒരു സമാധാനമുള്ളത് അതില്‍ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാന്‍ പറ്റാറില്ല. എന്നോട് എല്ലാവരും ഡയലോഗ് പറയാമോ എന്നെല്ലാം ചോദിക്കും.’

‘പറയാന്‍ പറ്റണ്ടെ അപ്പോഴേക്കും ഇടി തുടങ്ങും. ഇതില്‍ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹന്‍ലാല്‍ എന്നെ ഒന്നും ചെയ്തിട്ടില്ല. വളരെ കൃത്യമായിട്ടാണ് ജീത്തുവും ശാന്തിയും അതിന്റെ കഥ എഴുതിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചു.’

‘ഇത്രയും നല്ല പേരുണ്ടാകും, ഇത്രയും വിജയമാകും എന്ന് പ്രതീക്ഷിക്കാതിരുന്നത് പേടി കൊണ്ടാണ്. നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. വലിയ വിജയം ആയതില്‍ എല്ലാവരോടും നന്ദി പറയുന്നു’ എന്നാണ് സിദ്ദിഖ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top