Malayalam Breaking News
പുലിമുരുകൻ ചെയ്യാൻ ഒരുക്കമല്ലെന്നു ഹൃതിക് റോഷൻ …
പുലിമുരുകൻ ചെയ്യാൻ ഒരുക്കമല്ലെന്നു ഹൃതിക് റോഷൻ …
By
പുലിമുരുകൻ ചെയ്യാൻ ഒരുക്കമല്ലെന്നു ഹൃതിക് റോഷൻ …
മലയാള സിനിമക്ക് 100 കോടി കളക്ഷൻ ആദ്യമായി നേടിക്കൊടുത്ത പുലിമുരുകൻ മോഹൻലാലിൻറെ ജീവിതത്തിലെ വമ്പൻ ഹിറ്റുകളിലൊന്നാണ് . പുലിമുരുകൻ ഹിന്ദിയിലേക്ക് ചേക്കേറുകയാണ്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുന്നത്.
സിനിമയിലെ നായകവേഷത്തിനായി ഹൃതിക് റോഷനെയാണ് അദ്ദേഹം മനസ്സിൽ കണ്ടിരുന്നതും. എന്നാൽ ഹൃതിക് ചിത്രം നിരാകരിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല.ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബൻസാലിയെന്നും റിപ്പോർട്ട് ഉണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2010ൽ ഗുസാരിഷ് എന്ന സിനിമയിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
നേരത്തെ സൽമാൻ ഖാൻ, പുലിമുരുകൻ സിനിമ കാണാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. 25 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം നൂറ്റമ്പത് കോടി കലക്ഷൻ നേടിയിരുന്നു.
കൂടുതൽ വായിക്കാൻ >>>
sanjay leela bhansali’s pulimurugan remake
