Bollywood
റേഷന്‍ ക്യൂ നില്ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് ലൈംഗിക തൊഴിലാളികളാണ്; സഞ്ജയ് ലീല ബന്‍സാലി
റേഷന്‍ ക്യൂ നില്ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് ലൈംഗിക തൊഴിലാളികളാണ്; സഞ്ജയ് ലീല ബന്‍സാലി
Published on

ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സഞ്ജയ് ലീല ബന്‍സാലി. ശക്തമായ സ്ത്രീകഥാപാത്രങ്ങളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. നര്‍ത്തകിമാര്‍ക്കും ലൈ ംഗിക തോഴിലാളികള്ക്കുമെല്ലാം വലിയ സ്ഥാനമാണ് തന്റെ സിനിമകളില്‍ അദ്ദേഹം നല്‍കാറുള്ളത്.
റേഷന്‍ ക്യൂ നില്ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് നര്‍ത്തകിമാരും ൈലംഗിക തൊഴിലാളികളുമാണ് എന്ന് പറയുകയാണ് സഞ്ജയ് ലീല ബന്‍സാലി.
‘ഒരുപാട് നിഗൂഢതകളുള്ള സ്ത്രീകളാണ് അവര്‍. നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളും വ്യത്യസ്തരാണ്. പക്ഷേ അവര്‍ക്ക് പ്രത്യേകതരം ശക്തി അനുഭവപ്പെടും. ഇത് കണ്ടുനില്ക്കാന് തന്നെ എനിക്ക് ഏറെ താല്‍പ്പര്യമാണ്.
ആവര് പാട്ടുപാടുകയും ഡാന്‍സു ചെയ്യുകയും ചെയ്യും. അവരുടെ സന്തോഷവും ദുഃഖവുമെല്ലാം സംഗീതവും ഡാന്‍സുമാണ്. ജീവിതത്തിലെ കല മനസിലാക്കിയവരാണ് അവര്‍. അവരുടെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ആകര്‍ഷകമാണ്.’
‘നമ്മള് കലാകാരന്മാര്. നിങ്ങള്‍ അവരെ എന്ത് പേരു വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ എനിക്ക് അവരെ ആവശ്യമാണ്. നിഗൂഢമായവ എനിക്ക് സൃഷ്ടിക്കണം. പണ്ട് സ്കൂളില്‍ പഠിക്കാനായി പോവുമ്പോള്‍ എന്നെ ആകര്ഷിച്ചിട്ടുള്ളത് ഇവരാണ്. റേഷനു വേണ്ടി ക്യൂ നില്ക്കുന്ന മധ്യവര്‍ഗ വീട്ടമ്മ എന്നെ ആകര്‍ഷിച്ചിട്ടില്ല.’എന്നും സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...