Bollywood
വോട്ട് ചെയ്ത് മടങ്ങവെ ഭിന്നശേഷിക്കാരിയായ ആരാധികയോട് സംസാരിച്ച് സല്മാന് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വോട്ട് ചെയ്ത് മടങ്ങവെ ഭിന്നശേഷിക്കാരിയായ ആരാധികയോട് സംസാരിച്ച് സല്മാന് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ ഒരു ഭിന്നശേഷിക്കാരിയായ സ്ത്രീയോട് താരം സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങുന്ന വീഡിയോയാണ് സല്മാന് ഖാന്റേതായി വ്യാപകമായി പ്രചരിക്കുന്നത്. ടൈഗര്‍ 3യാണ് സല്മാന് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
ടൈഗര്‍ 3 ഒരു ആക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യന്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നു.
ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്മാന് ഖാന് നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ തെളിയിക്കുന്നത്. സല്മാന് ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ മനീഷ് ശര്‍മ സംവിധാനം ചെയ്ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്!തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി.
ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാന് ഖാന് സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്!തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കി എന്നാണ് വ്യക്തമാകുന്നത്.
