നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സാനിയ മിര്‍സയും ശുഐബ് മാലികും. ഇരുവരുടെയും വിവാഹമോചനം ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’ എന്നുള്ള സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് വിവാഹമോചന കഥകള്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്.
ഇപ്പോഴിതാ വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശുഐബ് മാലിക്. എക്സ്പ്രസ് ട്രിബ്യൂണിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഈ ചോദ്യത്തിന് ഞാനോ എന്റെ ഭാര്യയോ ഉത്തരം നല്‍കുന്നില്ല. അത് വെറുതെ വിടൂ’ എന്നായിരുന്നു ശുഐബ് മാലികിന്റെ മറുപടി
അതേസമയം ഇരുവരും വേര്‍പിരിഞ്ഞതായി ശുഐബിന്റെ സുഹൃത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ റിയാലിറ്റി ഷോയുമായി ഒന്നിച്ചെത്തുകയാണ് സാനിയയും ശുഐബും. ഉര്‍ദുഫ്ലിക്സിലാണ് ‘ദി മിര്‍സ മാലിക്’ ഷോയുമായി ഇരുവരും എത്തുന്നത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....