സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം ; എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്; സാനിയ
നടി, മോഡൽ, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.സിനിമയിലേയ്ക്കുള്ള ആദ്യ വരവില്‍ തന്നെ ഒരുപാട് സ്നേഹവും ട്രോളുകളും നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍.
സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശിയ്ക്കപ്പെടുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല ആരുടേയും ജീവിതം എന്ന് പറയുകയാണ് സാനിയ.
പലപ്പോഴും ഞാന്‍ ചിന്തിക്കാറുള്ള കാര്യമാണ് എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അനാവശ്യ കമന്റുമായി പലരും എത്തും.സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതുപോലയല്ല ആരും. യഥാര്‍ത്ഥ ജീവിതത്തില്‍ അവരെല്ലാം വ്യത്യസ്തരാണ്. പലപ്പോഴും കരിയറിനെക്കുറിച്ചൊക്കെ ആലോചിച്ച് വളരെ ഡിപ്രഷനിലാകാറുണ്ട്. ഈ ഘട്ടത്തിലൊന്നും ആരും ഒപ്പമുണ്ടാവില്ല.
