ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട് ; അനാര്‍ക്കലി മരിക്കാര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. മികച്ച ഒരു ഗായിക കൂടിയാണ് താരം. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരത്തിന്റെ കൈ നിറയെ അവസരങ്ങളാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .ഏത് സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്ന് പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് അനാർക്കലി മരിക്കാർ പറഞ്ഞത് വൈറലായിരുന്നു. പൊറോട്ടയൊക്കെ കുറേ നാളിനുശേഷം വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകൾക്കുശേഷമാണ് പൊറോട്ട കഴിക്കുന്നത്. പൊറോട്ടയും ചോറുമുണ്ടാകും. ഇതിൽ പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും.
അത് ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം എന്നാണ് അനാർക്കലി പറഞ്ഞത്. അടുത്തിടെ കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെ വേർതിരിവുകളെ കുറിച്ച് നടി നിഖില വിമൽ പ്രസ്താവന ഇറക്കിയശേഷമാണ് അനാർക്കലി മരിക്കാർ പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് പറഞ്ഞത്.
തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാണ് അനാർക്കലി മരിക്കാറിന്റെ പുതിയ ചിത്രം. ചെമ്പോസ്‌കി മോഷന് പിക്‌ചേഴ്‌സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നായികയാണ് അനാർക്കലി.
ചിത്രത്തിൽ ലുക്മാൻ അടക്കമുള്ളവർ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിത തന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളെ കുറിച്ചും തന്റെ
സിനിമാ വിശേഷങ്ങളും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അനാർക്കലി മരിക്കാർ. തനിക്ക് ഒരിക്കൽ പോലും നോമ്പ് മുഴുവൻ എടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനാർക്കലി പറയുന്നത്.
‘റംസാൻ ചെറുപ്പത്തിലായിരുന്നു കുറച്ച് കൂടി രസം. പെരുന്നാളിന് കസിൻസിനൊപ്പം പുറത്ത് പോകും. പെരുന്നാൾ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓർമകൾ. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാൻ ഞാനാണ് പോകുന്നത്. പെരുന്നാൾ എന്റെ വീട്ടിലേക്ക് ആഘോഷിക്കുന്നത് കുറഞ്ഞു’ അനാർക്കലി പറഞ്ഞു.
മുഴുവൻ നോമ്പ് എടുത്തിട്ടില്ല ഇതുവരേയും. ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ല. ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പ് തുറക്കാൻ പോകും.’
‘ഇഫ്താർ സമയത്താണ് നമ്മുടെ കുടുംബത്തിൽ ഇത്രയേറെ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത്. കാരണം എല്ലാവരും ഒത്തുകൂടും. ഞാൻ ഇൻട്രൊവെർട്ട് അല്ല. പക്ഷെ ആദ്യം കാണുന്നവരോട് ഒരുപാട് സംസാരിക്കാറില്ലെന്ന് മാത്രം. വളരെ ക്ലോസായിട്ടുള്ളവരോടാണ് കൂടുതൽ സംസാരിക്കുന്നത്.’
ആദ്യ സിനിമ ആനന്ദത്തെ കുറിച്ചും അനാർക്കലി വാചാലയായി. ‘ആനന്ദം സിനിമ കണ്ട് എഞ്ചിനീയറിങ് എടുക്കാൻ പോയവർ വരെയുണ്ട്. ഞാൻ അത്തരം കാര്യങ്ങൾ കുറേ കേട്ടിരുന്നു. വളരെ മെമ്മറീസ് ഉള്ള സിനിമയാണ്. വാപ്പ ഫോട്ടോഗ്രാഫറായതുകൊണ്ട് ചെറുപ്പം മുതൽ എക്സ്പോസിങ് ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ട്. കാരണം മിസ് കേരള പണ്ട് വാപ്പയാണ് കവർ ചെയ്തിരുന്നത്. കൂടാതെ റിമ കല്ലിങ്കൽ അടക്കമുള്ളവർ ഫോട്ടോഷൂട്ടിന് വേണ്ടി ഞങ്ങളുടെ സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്’ അനാർക്കലി പറഞ്ഞു.
സിനിമ സെറ്റിൽ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടിയെന്നും അനാർക്കലി പറഞ്ഞു. കാരവാനൊന്നും എല്ലാവർക്കുമില്ല. മെയിൻ ആക്ടേഴ്സിന് മാത്രമേയുള്ളു. ചില സിനിമകളിൽ കാരവാൻ കിട്ടിയിട്ടുണ്ട്. ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജായിരുന്നു. സ്വപ്നക്കൂട് കണ്ട് ഫാനായതാണ്. ശേഷം സോൾട്ട് ആന്റ് പെപ്പർ സിനിമ ഇറങ്ങി. അതോടെ ആസിഫ്ക്കയുടെ ഫാനായി. ആസിഫ്ക്ക കല്യാണം കഴിച്ചപ്പോൾ സങ്കടമായി. അദ്ദേഹത്തോട് അത് പറഞ്ഞിട്ടുമുണ്ട് അനാർക്കലിപറഞ്ഞു.