Social Media
ലുക്ക് മാറ്റിപിടിച്ചു പട്ടുപാവടയില്‍ സാനിയ; ഫോട്ടോഷൂട്ട് വെെറല്‍
ലുക്ക് മാറ്റിപിടിച്ചു പട്ടുപാവടയില്‍ സാനിയ; ഫോട്ടോഷൂട്ട് വെെറല്‍
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്
അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്. എന്നാൽ ഇക്കുറി അങ്ങനെയല്ല
ഓണക്കാല ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ എത്തിയത്. ആരാധകർക്കായി താരം തന്റെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ സാനിയ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും കെെയ്യടി നേടുകയാണ്. അതിമനോഹരമായ വസ്ത്രത്തില്‍ അതിസുന്ദരിയായിട്ടാണ് സാനിയ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പച്ച ബ്ലൗസും ഓറഞ്ച് നിറത്തിലുള്ള പാവാടയുമാണ് സാനിയ ധരിച്ചിരിക്കുന്നത്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. അന്ന ബെന്‍, നിഖില വിമല്‍, പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
