Connect with us

യോദ്ധ 2 ഉടനുണ്ടാകും;നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നുവെന്ന് സംഗീത് ശിവൻ!

Malayalam

യോദ്ധ 2 ഉടനുണ്ടാകും;നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നുവെന്ന് സംഗീത് ശിവൻ!

യോദ്ധ 2 ഉടനുണ്ടാകും;നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നുവെന്ന് സംഗീത് ശിവൻ!

മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു യോദ്ധ.എല്ലാവിധ ചേരുവകളോടും കൂടി അണിയിച്ചൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സംഗീത് ശിവനാണ്.മലയാളികൾക്ക് മറക്കാനാകാത്ത ഒരുപാട് നല്ല ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.ഗാന്ധർവം,​ നിർണയം എന്നീ ചിത്രങ്ങളും സംഗീത് ശിവൻ എന്ന സംവിധായകന്റെ പേരിൽ മുഴങ്ങി കേൾക്കുന്നവയാണ്.ഇപ്പോളിതാ യോദ്ധ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന സൂചന നൽകുകയാണ് സംഗീത് ശിവൻ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.യോദ്ധ ഇത്രവലിയ വിജയമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തികച്ചും സ്വഭാവികമായ സിനിമയായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.

അതിനൊരു രണ്ടാം ഭാഗം ആലോചിച്ചെഴുതിയാൽ ആ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടും അതിനാൽ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നല്ലൊരു കഥ വന്നാൽ തീർച്ചയായും യോദ്ധ 2 ചെയ്യും. യോദ്ധ 2 മാത്രം ആലോചിച്ചാൽ മറ്റൊന്നും നടക്കില്ല ഒരു പ്രമുഖ മാധ്യമത്തോട് സംഗീത് ശിവൻ പറയുന്നു.
പ്രശസ്ത സംവിധായകനായ സംഗീത് ശിവൻ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുകയാണ് കോട്ടയം എന്ന സിനിമയിലൂടെ.മാത്തച്ചൻ എന്ന കോട്ടയം അച്ചായന്റെ കഥാപാത്രമാണ് സംഗീത് ശിവൻ ചെയ്യുന്നത്. ലൂക്കാചുപ്പി എന്ന സിനിമയുടെ ഛായാഗ്രാഹകനായ ബിനുവാണ് കോട്ടയം എന്ന സിനിമയുടെ സംവിധായകൻ. കോട്ടയം അടുത്തയാഴ്ച തീയറ്ററുകളിലെത്തും.

1992 ൽ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു യോദ്ധ. മലയാളികൾക്കു പരിചിതമല്ലാത്ത ലാമയുടെ ജീവിതവും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പങ്കുവച്ചത്.

sangeeth sivan about yodha 2

More in Malayalam

Trending

Recent

To Top