Actor
ലാലേട്ടന്റെ കടുത്ത ആരാധകർ പോലും തെറിവിളിക്കുന്ന അവസ്ഥയായി, ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ വിജയിച്ചേനേ; സാന്ദ്രാ തോമസ്
ലാലേട്ടന്റെ കടുത്ത ആരാധകർ പോലും തെറിവിളിക്കുന്ന അവസ്ഥയായി, ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ വിജയിച്ചേനേ; സാന്ദ്രാ തോമസ്
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്. സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ നിരവധി പരാജയ ചിത്രങ്ങളും മോഹൻലാലിന്റെ കരിയറിലുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നായിരുന്നു പെരുച്ചാഴി.
ഇപ്പോഴിതാ വലിയ ഹൈപ്പിൽ എത്തിയ ചിത്രം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്ന സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ സിനിമ ചിത്രീകരിച്ചതെല്ലാം വിദേശത്തായിരുന്നു. അരുൺ വൈദ്യനാഥൻ ആയിരുന്നു സിനിമയുടെ സംവിധായകൻ.
അമേരിക്കൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹൻലാൽ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിതായിരുന്നു. പക്ഷെ സിനിമ വിജയിച്ചില്ലെന്ന് മാത്രമല്ല, ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. മോഹൻലാലിന്റെ കടുത്ത ആരാധകർ പോലും തെറിവിളിക്കുന്ന അവസ്ഥയായി.
ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും തങ്ങളെ സംബന്ധിച്ച് പെരുച്ചാഴി പ്രധാനപ്പെട്ട സിനിമയാണ്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്റ് സീൽ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയാണെന്നാണ് സാന്ദ്ര പറയുന്നത്. ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ നമുക്ക് അത് വിശ്വസനീയമായിരിക്കും.
വിജയ് ബാബു കമ്പനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാൻ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹൻലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കിൽ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാൻഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.
പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാൻഡ് സീൽ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ നമുക്ക് അത് വിശ്വസനീയമായിരിക്കും.
അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളിൽ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടൻ എന്ന് പറയുമ്പോൾ അൽപം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കിൽ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.
സംവിധായകൻ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയൻസിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തിൽ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങൾ ആളുകൾക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകൾ റീക്രിയേറ്റ് ചെയ്തിരുന്നു.
ഷൂട്ടിങ് സമയത്ത് നമ്മൾ അതൊക്കെ കാണുമ്പോൾ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു. ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകൾ പുറത്ത് നിന്ന് നോക്കുമ്പോൾ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാൽ നമ്മൾ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് പറയുന്നു.