Connect with us

അവർ നിർത്തിയില്ല? അമൃതയുടെ വീഡിയോ കണ്ട് കലിതുള്ളി ബാല ; ഒരാളെ കൊന്നുതിന്നുന്നത് എന്തിന്? ബാലയുടെ നീക്കത്തിൽ ഞെട്ടി കോകില

Actor

അവർ നിർത്തിയില്ല? അമൃതയുടെ വീഡിയോ കണ്ട് കലിതുള്ളി ബാല ; ഒരാളെ കൊന്നുതിന്നുന്നത് എന്തിന്? ബാലയുടെ നീക്കത്തിൽ ഞെട്ടി കോകില

അവർ നിർത്തിയില്ല? അമൃതയുടെ വീഡിയോ കണ്ട് കലിതുള്ളി ബാല ; ഒരാളെ കൊന്നുതിന്നുന്നത് എന്തിന്? ബാലയുടെ നീക്കത്തിൽ ഞെട്ടി കോകില

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം’കങ്കുവ’ കാണാനായി നടന്‍ ബാലയും ഭാര്യ കോകിലയും തിയേറ്ററിൽ എത്തിയിരുന്നു. ബാലയുടെ ജ്യേഷ്ഠനായ ശിവ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

എന്നാൽ ആദ്യ പതിനഞ്ച് മിനിറ്റ് താൻ ടെൻഷനടിച്ചു, തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പിന്നെ ഇന്റർവെൽ ബ്ലോക്കായപ്പോൾ ഭയങ്കര കോൺഫിഡൻസ് വന്നെന്നുമാണ് ബാല പറഞ്ഞത്. ചേട്ടനെ ഇന്നലെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ചേട്ടന്‍ തിരുപ്പതി പോയതാണെന്നും ബാല പറഞ്ഞു.

സിനിമയെ കുറിച്ച് ബാലയുടെ ഭാര്യ കോകിലയും സംസാരിച്ചു. പടം സൂപ്പറായിട്ടുണ്ടെന്ന് കോകിലയും പറഞ്ഞു. ബാലയെ ഇതുപോലൊരു സിനിമയില്‍ കാണാന്‍ പറ്റുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു കോകില പറയുന്നത്.

അതേസമയം വിവാഹ ജീവിതത്തെ കുറിച്ചും നടൻ സംസാരിച്ചു. കല്യാണം കഴി‍ഞ്ഞു. എന്നെ നന്നായി നോക്കുന്നുണ്ട്. വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസ്സമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം ഹാപ്പിയാണെന്നും നടന്‍ പറയുന്നു.

ഇതോടൊപ്പം തന്നെ മറ്റൊരു കാര്യവും ബാല പരോക്ഷമായി പറഞ്ഞു. എന്തിനാണ് ഞങ്ങളുടെ വീഡിയോസ് എടുക്കുന്നതെന്നും ആവശ്യമില്ലാതെ സംസാരിക്കുന്ന വേറെ വീഡിയോസ് കാണുന്നുണ്ടെന്നും നടൻ തുറന്നടിച്ചു.

നമ്മളോട് നിർത്താൻ പറഞ്ഞിട്ട് അവർ ഇനിയും നിർ‌ത്തിയിട്ടില്ലല്ലോയെന്നും ഞങ്ങളുടെ വീഡിയോസ് വേണ്ട ഇനി അവരുടെ വീഡിയോസ് കാണു എന്നാണ് ബാലയുടെ പ്രതികരണം.

Continue Reading
You may also like...

More in Actor

Trending