Connect with us

” ചോരയും ചെളിയും പുരണ്ട വസ്ത്രത്തിൽ ദേഹം മുഴുവൻ മുറിവുമായി ഇരുപത്തൊന്നു ദിവസം “- അനുഭവങ്ങളുമായി സംയുക്ത മേനോൻ

Malayalam Breaking News

ഓരോ കഥാപാത്രവും ഓരോ അഭിനേതാവിനും പുതിയ പുതിയ പാഠങ്ങളാണ്. അത്തരം അനുഭവങ്ങളിലൂടെ തുടക്കത്തിൽ തന്നെ കടന്നു പോകേണ്ടി വന്നതിനെ പറ്റി മനസു തുറക്കുകയാണ് തീവണ്ടി നായിക സംയുക്ത മേനോൻ. തന്റെ പുതിയ ചിത്രത്തിൽ ഗർഭിണിയുടെ വേഷം ചെയ്ത സംയുക്ത , ആ വേഷത്തിൽ നിന്നും പുറത്തു കടക്കാൻ ഒരുപാട് ബുദ്ധിമുട്ടി.

‘ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തില്‍ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേര്‍നിറ്റി വാര്‍ഡില്‍ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം ഇങ്ങിനെയാണ് മനസിലാക്കിയത്. അവിടെ നിന്നാണ് പലര്‍ക്കും കാലില്‍ നീരുണ്ടാകുമെന്നും ശരീരത്തിനു ചൂട് കൂടുതല്‍ ആയിരിക്കുമെന്നുമൊക്കെ മനസിലായത്. ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ടുവരുന്നതിന് സഹായിച്ചു.

ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളുണ്ടായി. സെറ്റില്‍ മിക്കവർക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിങിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തു.

ഇരുപത്തിയൊന്നു ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്കലേറ്റും ഗ്രേപ് ജ്യൂസും മറ്റു ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോഴേക്കു വസ്ത്രത്തിന് നാറ്റം വന്നുതുടങ്ങി. ദേഹത്തിടുമ്പോള്‍ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാല്‍ പിന്നീട് ചികിത്സ തേടേണ്ടിവന്നു.’

samyuktha menon about her character

More in Malayalam Breaking News

Trending