Connect with us

ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നോ എന്ന് വികാരാധീനനായി ശ്രീനിഷ് ;എന്റെ ലൈഫ് തുലയ്ക്കരുതെന്നു പേർളിയുടെ മറുപടി !!

Malayalam Breaking News

ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നോ എന്ന് വികാരാധീനനായി ശ്രീനിഷ് ;എന്റെ ലൈഫ് തുലയ്ക്കരുതെന്നു പേർളിയുടെ മറുപടി !!

ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നോ എന്ന് വികാരാധീനനായി ശ്രീനിഷ് ;എന്റെ ലൈഫ് തുലയ്ക്കരുതെന്നു പേർളിയുടെ മറുപടി !!

ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നോ എന്ന് വികാരാധീനനായി ശ്രീനിഷ് ;എന്റെ ലൈഫ് തുലയ്ക്കരുതെന്നു പേർളിയുടെ മറുപടി !!

അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ഇന്നലെ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. പുറത്തു പോയ മത്സരാർത്ഥികൾ എല്ലാം തിരികെയെത്തി . പലരും മുൻ എപ്പിസോഡുകൾ കണ്ട ശേഷം സംശയങ്ങളും വാക്കേറ്റവുമൊക്കെയായാണ് മടങ്ങിയെത്തിയത് . തിരിച്ചെത്തിയ പലർക്കും സംശയം പേര്ളിയുടെയും ശ്രീനിഷിന്റെയും ബന്ധത്തെ കുറിച്ചായിരുന്നു. ശ്രീനിഷനോടാണ് എല്ലാവരും ഇതിനെപറ്റി സംസാരിച്ചത്. മനോജാണ് ശ്രീനിഷിനോട് തമാശയാണെങ്കിൽ അവസാനിപ്പിക്കണം ,നമ്മുടെ അഭിമാനം പോകും എന്ന് പറഞ്ഞത്.

രാത്രിയായതോടെ പേളിയും ശ്രീനിഷും സംസാരിക്കവെ മനോജ് പറഞ്ഞതിനെ കുറിച്ച് ശ്രീനിഷ് പേളിയോട് മനസ് തുറന്നു. എന്നാല്‍ മറുപടി പറയാന്‍ കൂട്ടാക്കാതെ പോയി കിടന്നോ എന്ന് പറഞ്ഞ് പേളി കിടന്നു. ശ്രീനിഷിന് ദേഷ്യം പിടിച്ചു. ഇതിനിടെ ഷിയാസ് തങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയുന്നത് ശ്രീനിഷ് കാരണമാണെന്നും പേളി പറഞ്ഞു. തന്നെ കുറിച്ച് നെഗറ്റീവ് പറയുന്നത് ശ്രീനിയാണെന്ന് പേളി പറഞ്ഞു. ഞാനൊരു മോശം വ്യക്തിയാണെന്നും കൂടെ നിക്കാന്‍ പറ്റില്ലെങ്കില്‍ പോക്കോളുവെന്നും പേളി പറഞ്ഞു. തനിക്ക് ഇങ്ങനെ ജീവിക്കാനാകില്ലെന്നും പേളി പറഞ്ഞു.

എല്ലാവരും തന്നെ കുറിച്ചുള്ള കുറ്റം ശ്രീനിഷിനോട് പറയുകയാണെന്നും തന്നെ എല്ലാവരും പന്തു പോലെ തട്ടിക്കലിക്കുന്നുവെന്നും പേളി പറഞ്ഞു. ശ്രീനിഷാണ് തന്നെ കെയർ ചെയ്യേണ്ടതെന്നും എന്നാലത് ചെയ്യുന്നില്ലെന്നും പേളി പറഞ്ഞു. തന്‍റെ ലെെഫ് തുലയ്ക്കരുതെന്നും പേളി പറഞ്ഞു. ഞാന്‍ കാര്യം പറയുക മാത്രമല്ലേ ചെയ്തുള്ളൂവെന്നും തന്നെ ഇത്രയും ദിവസം പറ്റിക്കുകയാണോ എന്നും ശ്രീനിഷ് ചോദിച്ചു. അതെ, താന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നും തനിക്ക് കുടുംബം തമാശയാണെന്നും പേളി പരഹിസിച്ചു. ദേഷ്യം ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് സാബു പേളിയുടെ അടുത്തെത്തി പേളിയെ ആശ്വസിപ്പിച്ചു. സംസാരിച്ച് പരിഹരിക്കണമെന്ന് സാബു പറഞ്ഞു. തനിക്ക് പേടിയാണെന്ന് പേളി പറഞ്ഞു. പേടിക്കരുതെന്നും പുറത്ത് പോയാല്‍ കുടുംബക്കാരെ കണ്ട് സംസാരിക്കാനുള്ളതാണെന്നും സാബു പറഞ്ഞു. പിന്നീട് സാബു ശ്രീനിഷിനെ തിരികെ വിളിച്ചു കൊണ്ടു വന്നു. രണ്ടു പേരും സോറിപറഞ്ഞു പിരിഞ്ഞു. എന്നാൽ തിരികെയെത്തിയ രഞ്ജിനിക്ക് ഗെയിം അവസാനിക്കുന്നതിന് ഭാഗമായി പേർളി മാറുന്നതാണെന്ന അഭിപ്രായമായിരുന്നു.

pearly and sreenish in breakup stage

More in Malayalam Breaking News

Trending

Recent

To Top