Malayalam
ഭാവന കടന്ന് പോയ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആ ത്മഹത്യ ചെയ്യാതിരിക്കുന്നത്; സംയുക്ത വര്‍മ്മ
ഭാവന കടന്ന് പോയ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആ ത്മഹത്യ ചെയ്യാതിരിക്കുന്നത്; സംയുക്ത വര്‍മ്മ
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് എപ്പോഴാണ് തിരിച്ചു വരുന്നതെന്ന്.
എന്നാല്‍ അതിനും വ്യക്തമായ മറുപടി സംയുക്ത പറയുന്നുണ്ട്. എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ അഭിനയിക്കും. ഇപ്പോള്‍ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് എന്നാണ് നടി പറഞ്ഞിരുന്നത്.
മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ഭാവന തുടങ്ങിയവരാണ് സംയുക്ത വര്‍മ്മയുടെ അടുത്ത സുഹൃത്തുക്കള്‍. ഇപ്പോഴിതാ നടി ഭാവനയെക്കുറിച്ച് സംയുക്ത നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘ഭാവനയെ പറ്റി എനിക്ക് ഒരുവാക്കില്‍ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവള്‍. സഹോദരി സംഘമിത്രയും ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങള്‍ കാണുന്നത് പോലെ സ്‌ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റല്‍ ട്രോമ ചെറുതല്ലായിരുന്നു.’ ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംയുക്ത വര്‍മ്മ പറയുന്നു.
‘അവള്‍ കടന്ന് പോയ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ. ഞങ്ങള്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. പൊട്ടിക്കരഞ്ഞ് ചിതറി താഴെ വീണുപോയ അവസ്ഥയിലേക്ക് അവള്‍ വന്നിട്ടുണ്ട്. പിന്നീട് അതില്‍ നിന്നാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അവള്‍ കരുത്ത് നേടിയതും അങ്ങനെയാണ്. പലപ്പോഴും എന്റെ അടുത്തും മഞ്ജു വാര്യറുടെ അടുത്തും ഒക്കെ പറയാറുണ്ട്, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നതെന്ന്.
എന്റെ അച്ഛന്‍ മരിച്ചതിന്റെ ഷോക്കില്‍ നിന്ന് അമ്മ ഇതുവരെ കരകയറിയിട്ടില്ലെന്ന് അവള്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ട് അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് ഭാവന തന്നോട് പറഞ്ഞിട്ടുണ്ട്’ സംയുക്ത വര്‍മ്മ അഭിമുഖത്തില്‍ പറയുന്നു.
ഭാവനയുടെ ഭര്‍ത്താവ് നല്ലൊരു വ്യക്തിയാണ്. ഒപ്പം ധാരാളം നല്ല സുഹൃത്തുക്കളും അവള്‍ക്കുണ്ട്. ഇന്‍ഡസ്ട്രിയിലും ഒരുപാട് ഫ്രണ്ട്ഷിപ്പുണ്ട്. അവരില്‍ നിന്നെല്ലാം അവള്‍ക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. അവളുടെ ഉള്ളിലും ദൈവാംശമുണ്ട്. അതില്‍ നിന്നെല്ലാമാണ് ഭാവന കരുത്ത് നേടിയതെന്നും സംയുക്താ വര്‍മ പറയുന്നു.
ഗീതു മോഹന്‍ദാസിനെക്കുറിച്ചും മഞ്ജു വാര്യറെകുറിച്ചും സംയുക്ത വര്‍മ്മ പറയുന്നുണ്ട്. ‘ഗീതു മോഹന്‍ദാസ് വളരെ ക്രിയേറ്റീവായിട്ടുള്ള ഡയറക്ടാണ്. ലോകം അവളുടെ കഴിവുകള്‍ കണ്ടിട്ടില്ല. അവളുടെ സുഹൃത്താണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ. മഞ്ജു വാര്യര്‍ അതുപോലെ നല്ല സുഹൃത്താണ്. വളരെ പതുക്കെ സംസാരിക്കുന്ന വ്യക്തിയാണ് മഞ്ജു’ എന്നാണ് സംയുക്ത വര്‍മ്മ പറഞ്ഞത്.
