Connect with us

‘ബാല ചെയ്തതും, ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്, അയാളൊരു മോശം മനുഷ്യന്‍ ആണെന്ന് മാത്രമല്ല, മോശം ഭര്‍ത്താവും, അച്ഛനുമാണ്; അമൃതയ്ക്ക് പിന്തുണയുമായി അവര്‍

Malayalam

‘ബാല ചെയ്തതും, ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്, അയാളൊരു മോശം മനുഷ്യന്‍ ആണെന്ന് മാത്രമല്ല, മോശം ഭര്‍ത്താവും, അച്ഛനുമാണ്; അമൃതയ്ക്ക് പിന്തുണയുമായി അവര്‍

‘ബാല ചെയ്തതും, ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്, അയാളൊരു മോശം മനുഷ്യന്‍ ആണെന്ന് മാത്രമല്ല, മോശം ഭര്‍ത്താവും, അച്ഛനുമാണ്; അമൃതയ്ക്ക് പിന്തുണയുമായി അവര്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത തന്നെ രംഗത്തെത്തിയിരുന്നു. മകളെ കാണിക്കുന്നില്ലെന്നും തന്റെ പണം മാത്രം അവര്‍ക്ക് മതിയെന്നുമൊക്കെയായിരുന്നു ബാലയുടെ ആരോപണങ്ങള്‍. ഇതിനെതിരെയായിരുന്നു തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തി അമൃത പ്രതികരിച്ചത്.

വിവാഹ മോചന ഉടമ്പടി പ്രകാരം ഒരിക്കല്‍ പോലും ബാല മകളെ കാണാന്‍ വന്നിട്ടില്ലെന്നും മകളെ കാണിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെറുതെ ആരോപണം ഉയര്‍ത്തുക മാത്രമാണ് ബാല ചെയ്യുന്നതെന്നുമായിരുന്നു അമൃത തുറന്നടിച്ചത്. മാത്രമല്ല മകള്‍ക്കായി 25 ലക്ഷം രൂപയാണ് ബാല നല്‍കിയതെന്നും അമൃത വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തി തേജോവധം ചെയ്യുക മാത്രമാണ് ബാലയുടെ ലക്ഷ്യമെന്നും അമൃത പ്രതികരിച്ചിരുന്നു.

അതേസമയം അമൃതയുടെ വീഡിയോ വൈറലായതോടെ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.’അമൃത ആണ് ശരി. പുള്ളിടെ കൂടെ ജീവിച്ചുപോകാന്‍ പ്രയാസമാണെന്ന് ഓരോ വാര്‍ത്തമാനത്തിലും അയാള്‍ തെളിയിക്കുന്നു. ഡിവോഴ്‌സ് ചെയ്തിട്ടും മുന്‍ ഭാര്യയുടെ ലൈഫില്‍ കയറി ഇടപെടുകയും അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ‘ബാല ‘ ഇപ്പോഴും എല്ലാവര്‍ക്കും ‘നല്ലൊരു മനുഷ്യനും ‘.. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന അമൃത ‘ദുഷ്ട്ട സ്ത്രീയും ‘ കഷ്ട്ടം, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

‘ബാല ചെയ്തതും,ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്. അയാളൊരു മോശം മനുഷ്യന്‍ ആണെന്ന് മാത്രമല്ല, മോശം ഭര്‍ത്താവും, അച്ഛനുമാണ്. കോവിഡ് സമയത്ത് കുഞ്ഞിനെ കാണിച്ചില്ല എന്നും പറഞ്ഞ് അയാള്‍ കാണിച്ച ഡ്രാമ ബോധമുള്ള ആര്‍ക്കും മനസിലാകുന്നതാണ്. അമൃത ഏറ്റവും മാന്യമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അങ്ങേയറ്റം മോശം ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. അതും കൂടാതെ സ്വന്തം കുഞ്ഞിന് കോവിഡ് ആണെന്ന് അയാള്‍ ഫേക്ക് ന്യൂസ് ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുക്കുകയും ചെയ്തു. ചാനല്‍ അത് സമ്മതിക്കുകയും ചെയ്തതാണ്.

അങ്ങനെയൊരാളുടെ പിതൃ വാത്സല്യം വല്ലാത്ത കോമഡി തന്നെയാണ്. പിരിഞ്ഞു കഴിഞ്ഞാല്‍ അയാളെ വെറുതെ വിട്ടേക്കുക. അമൃത ഇന്ന് വരെ അയാളെപ്പറ്റി എങ്ങും പരാമര്‍ശിച്ചിട്ടില്ല . ബാല എന്നാല്‍ നിരന്തരം പല തരം ഡ്രാമകളുമായി നടക്കുകയാണ്. പ്രശസ്തിക്കും സിംപതിക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത യാതൊരു നിലവാരവുമില്ലാത്ത മനുഷ്യന്‍ ആണ്. ഈ വിഷയവുമായി ബന്ധം ഇല്ലെങ്കില്‍ പോലും അയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ മനസിലാകും. ഏതോ ഉടായിപ്പു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാശ് കൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്നു ചാരിറ്റി എന്നും പറഞ്ഞു വീഡിയോ ഇടുക ഇതൊക്കെയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’, മറ്റൊരു കമന്റില്‍ പറഞ്ഞു.

അയ്യേ… ഈ 25ലച്ചം രൂപക്കണോ, എന്റെ കാഷ് മുക്കാലും അമൃത കൊണ്ടുപോയെ എന്ന് ബാലണ്ണന്‍ മോങ്ങി കൊണ്ട് നടക്കുന്നത്. ആ കൊച്ച് പഠിക്കുന്ന സ്‌കൂളിലെ ഫീസ് കൊടുക്കാന്‍ വേണോല്ലോ ഓരോ വര്‍ഷം കുറഞ്ഞത് 2ലക്ഷം!!!! എന്തിന്റെ യമലെ യിലാണ് ഇവരെ ഇങ്ങനെ ചീത്ത പറയുന്നത്? അവര്‍ ബാല യുടെ ഭാര്യ എന്ന ഇമേജില്‍ അറിയപ്പെട്ട വ്യക്തി അല്ല, സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ ഇടയില്‍ ചെറിയ പ്രായത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്, ബാല ഇവരെ കല്യാണം കഴിക്കുമ്പോള്‍ ബാല കേരളത്തില്‍ അറിയപെടുന്നതിന്റെ അത്രയ്ക്കു തന്നെ അമൃത യേയും എല്ലാവര്‍ക്കും അറിയാം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Malayalam

Trending